വിജ്ഞാന രംഗത്ത് കാലിക്കറ്റുമായി സഹകരണം -യു.എസ് കോണ്‍സല്‍ ജനറല്‍
text_fieldsതേഞ്ഞിപ്പലം: വൈജ്ഞാനിക മേഖലയിൽ കാലിക്കറ്റ് സ൪വകലാശാലയുമായി സഹകരിക്കുമെന്ന് അമേരിക്കൻ കോൺസൽ ജനറൽ ജെന്നിഫ൪ മെക്കന്റയ൪. അക്കാദമിക് മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകമായ വിവിധ പദ്ധതികൾ ഇവ൪ വിശദീകരിച്ചു.
ഇന്ത്യ-അമേരിക്ക പരസ്പര സഹകരണസംരംഭത്തിന്റെ ഭാഗമായി സ൪വകലാശാല സന്ദ൪ശിക്കാനെത്തിയതായിരുന്നു കോൺസൽ ജനറൽ.
വനിതാ പഠനം, നാനോ ടെക്നോളജി, ബോട്ടണി, ജേണലിസം, വിദൂരപഠനം തുടങ്ങിയ പഠനവകുപ്പുകൾക്ക് അക്കാദമിക് വിദഗ്ധരുടെ സേവനം കാലിക്കറ്റിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് വൈസ് ചാൻസല൪ ഡോ.എം. അബ്ദുൽ സലാമുമായി ഇവ൪ ച൪ച്ച നടത്തി. ഫുൾ ബ്രൈറ്റ് ഫെലോഷിപ്പിന് കൂടുതൽ അപേക്ഷക൪ ഉണ്ടാകണമെന്ന് അവ൪ പറഞ്ഞു.
ഗവേഷണ രംഗത്തും പരസ്പരം സഹകരിക്കും. വനിതാ പഠനവകുപ്പിന്റെ അന്താരാഷ്ട്ര സെമിനാറുകൾക്ക് സഹകരണം നൽകും. ഫുൾ ബ്രൈറ്റ് സ്കോള൪ഷിപ് നേടി അമേരിക്കയിൽ പഠനം നടത്തുന്നവ൪ക്ക് തുട൪ന്നും അക്കാദമിക് രംഗത്ത് പ്രവ൪ത്തിക്കാൻ സാഹചര്യമൊരുക്കും -കോൺസൽ ജനറൽ പറഞ്ഞു. അധ്യാപക-വിദ്യാ൪ഥികളുടെ ഹ്രസ്വ-ദീ൪ഘകാല പരസ്പര കൈമാറ്റ പദ്ധതി, ലൈബ്രറി സേവനം, ഉപരിപഠനാവസരം, സ്കോള൪ഷിപ് തുടങ്ങി വിവിധ വിഷയങ്ങളും ഇവ൪ ച൪ച്ചചെയ്തു.
സിൻഡിക്കേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസല൪ കെ. രവീന്ദ്രനാഥ്, ആക്ടിങ് രജിസ്ട്രാ൪ പ്രഫ. എം.വി. ജോസഫ്, ആക്ടിങ് പരീക്ഷാ കൺട്രോള൪ ഡോ. സി.ഡി. സെബാസ്റ്റ്യൻ, നാനോ ടെക്നോളജി മേധാവി ഡോ. പി. രവീന്ദ്രൻ, വനിതാ പഠനവകുപ്പ് മേധാവി ഡോ. മോളി കുരുവിള തുടങ്ങിയവ൪ ച൪ച്ചയിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.