വൈദ്യുതി മേഖല ഭാഗികമായി സ്വകാര്യവത്കരിക്കണം -അഹ്ലുവാലിയ
text_fieldsന്യൂദൽഹി: വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണമില്ലാതെ പറ്റില്ലെന്ന് ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്സിങ് അഹ്ലുവാലിയ. ദൽഹിയിൽ സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊ൪ജമേഖലയുടെ വള൪ച്ചക്ക് നിലവിലുള്ള രീതികൾ പോരാ. വൈദ്യുതിമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ല. വൈദ്യുതി ഉൽപാദനത്തിൽ ലക്ഷ്യമിട്ട വള൪ച്ച കൈവരിക്കാൻ നമുക്ക് സാധിക്കണമെങ്കിൽ സ്വകാര്യനിക്ഷേപം അനിവാര്യമാണ്. അതിനായി ഭാഗികമായെങ്കിലും വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാൻ സംസ്ഥാന സ൪ക്കാറുകൾ തയാറാകണം.
ദൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉൽപാദന വിതരണമേഖലകളിൽ സ്വകാര്യപങ്കാളിത്തം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അത് അനുകരണീയമായ മാതൃകയാണ്. ഇത് പിന്തുട൪ന്ന് പ്രധാന നഗരങ്ങളിലെങ്കിലും വൈദ്യുതി മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാൻ സ൪ക്കാറുകൾ തയാറാകണം. വൈദ്യുതി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മോശമായതിനാൽ അവ൪ക്ക് പുതിയ പദ്ധതികൾക്ക് വായ്പ ലഭിക്കാനും പ്രയാസമാണെന്ന് ആസൂത്രണ കമീഷൻ ചെയ൪മാൻ ചൂണ്ടിക്കാട്ടി.
അതേസമയം, ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ പറഞ്ഞത് കേന്ദ്ര സ൪ക്കാറിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ വിശദീകരിച്ചു. സമ്മേളനത്തിനിടെ, മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കില്ല. സ്വകാര്യനിക്ഷേപത്തോട് കേന്ദ്രസ൪ക്കാറിന് തുറന്ന സമീപനമാണ്. ഉൽപാദനം വ൪ധിപ്പിക്കാൻ വൈദ്യുതി മേഖലയിൽ സ്വകാര്യനിക്ഷേപം ആവശ്യമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുത്ത് മുന്നോട്ടുപോകാമെന്നും വേണുഗോപാൽ തുട൪ന്നു.
അടുത്ത അഞ്ചുവ൪ഷത്തിനിടെ, 88,000 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദനമാണ് ഊ൪ജവകുപ്പ് ലക്ഷ്യമിടുന്നതെന്ന് ഊ൪ജമന്ത്രി സുശീൽകുമാ൪ ഷിൻഡെ പറഞ്ഞു. ഇതിൽ 5300 മെഗാവാട്ട് പുതുതായി നി൪മിക്കുന്ന ആണവനിലയങ്ങളിൽനിന്നായിരിക്കും. ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും വൈദ്യുതി ബോ൪ഡുകൾ നഷ്ടത്തിലാണെന്നും പിടിച്ചുനിൽക്കാൻ വൈദ്യുതി നിരക്കുവ൪ധന വേണ്ടിവരുമെന്നും ഷിൻഡെ പറഞ്ഞു. സംസ്ഥാന വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിന്റെ അസാന്നിധ്യത്തിൽ വകുപ്പ് സെക്രട്ടറി ഏലിയാസ് ജോ൪ജാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.