ബ്രഹ്മപുരം മാലിന്യ സംസ്കരണം: ടെന്‍ഡര്‍ നടപടി മൂന്നാഴ്ചക്കകം വേണം
text_fieldsകൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് സ്വകാര്യ സംരംഭകരെ കണ്ടെത്താനുള്ള പ്രാഥമിക ടെൻഡ൪ നടപടികൾ മൂന്നാഴ്ചക്കകം പൂ൪ത്തീകരിക്കണമെന്ന് ഹൈകോടതി.
മാലിന്യ സംസ്കരണത്തിന് സ്വകാര്യ സംരംഭകരെ കണ്ടെത്തുമ്പോൾ അവ൪ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചും പരിശോധിക്കണമെന്നും ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻനായ൪, ജസ്റ്റിസ് പി. എസ.് ഗോപിനാഥൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നി൪ദേശിച്ചു. 15 ടെൻഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും സ൪ക്കാ൪ കോടതിയെ അറിയിച്ചു.
സ്വകാര്യ പങ്കാളിത്തം കൊണ്ടുള്ള നേട്ടങ്ങളും നഷ്ടവും അതിൻെറ ചെലവും പരിശോധിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യ കൂടി സ൪ക്കാ൪ നേരിട്ട് പരിശോധിച്ച് നടപടികൾ കോടതിയെ അറിയിക്കണം. പ്ളാസ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോൾ കൊച്ചി കോ൪പറേഷന് കീഴിലെ ബ്രഹ്മപുരം മാലിന്യ പ്ളാൻറിലെ സംസ്കരണം സ്വകാര്യ സംരംഭകരെ ഏൽപ്പിക്കണമെന്ന് നേരത്തേ കോടതി നി൪ദേശിച്ചിരുന്നു. തുട൪ന്നാണ് നടപടികൾ തുടങ്ങിയത്. ഒരു മാസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.