ഇനി ‘പോസ്റ്റര്‍രഹിത കലക്ടറേറ്റ്’
text_fieldsകൊച്ചി: കാക്കനാട് കലക്ടറേറ്റിൽ സ൪വീസ് സംഘടനകളുടെയും മറ്റും കൊടിതോരണങ്ങൾ കെട്ടുന്നതിന് നിയന്ത്രണമേ൪പ്പെടുത്താൻ കലക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗം തീരുമാനിച്ചു. കലക്ട൪ അനുമതി നൽകുന്ന സ്ഥലത്ത് മാത്രമേ ഇനി കൊടിതോരണങ്ങൾ വെക്കാവൂ. ഇതു പ്രകാരം അംഗീകൃത സ൪വീസ് സംഘടനകൾക്ക് കലക്ടറേറ്റിൻെറ ഇരുപ്രവേശ കവാടഭാഗത്തും സ്ഥിരം ബോ൪ഡ് സ്ഥാപിച്ചുനൽകുമെന്ന് കലക്ട൪ പറഞ്ഞു. ഇവിടെ മാത്രമേ പോസ്റ്ററുകളും മറ്റും വെക്കാവൂ. ബോ൪ഡ് സ്ഥാപിക്കേണ്ട സ്ഥലം എവിടെ വേണമെന്നത് സ൪വീസ് സംഘടനാ പ്രതിനിധികളും കലക്ട൪ ചുമതലപ്പെടുത്തുന്ന ഉദ്യേഗസ്ഥനും ചേ൪ന്ന് തീരുമാനിക്കും. കലക്ടറേറ്റിൻെറ ഭിത്തികളിൽ ഇനി പോസ്റ്ററുകൾ ഒട്ടിക്കാൻ പാടില്ല.
രണ്ടു മുതൽ മുകളിലേക്കുള്ള എല്ലാ നിലകളിലെയും പോസ്റ്ററുകളും മറ്റും നീക്കാൻ പൊതുമരാമത്തിനെ ചുമതലപ്പെടുത്തും. നിലിവിൽ കലക്ടറേറ്റിനകത്ത് സ്ഥാപിച്ച ആവശ്യമില്ലാത്ത പോസ്റ്ററുകളും ഫ്ളക്സുകളും ബാനറുകളും ഈ മാസം 25 നകം നീക്കം ചെയ്യണമെന്നും കലക്ട൪ സ൪വീസ് സംഘടനാ പ്രതിനിധികൾക്ക് നി൪ദേശം നൽകി.
സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടക്കുമ്പോൾ ഹുസൂ൪ ശിരസ്തദാറിൻെറ അനുമതിയോടെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ താൽക്കാലിക ഫ്ളക്സ് ബോ൪ഡുകളും കൊടിതോരണങ്ങളും വെക്കാൻ അനുവദിക്കും. മൂന്ന് ദിവസമാണ് ഇതിന് അനുമതി നൽകൂ. ഓഫിസിനകത്ത് പോസ്റ്ററുകളും മറ്റും ഉപയോഗിച്ചാൽ നടപടി സ്വീകരിക്കും. നിലവിലെ കൊടിമരങ്ങളും പോസ്റ്ററുകളും ഉടൻ മാറ്റുമെന്ന് സ൪വീസ് സംഘടനാ പ്രതിനിധികൾ കലക്ടറെ അറിയിച്ചു.
കലക്ട൪ പി.ഐ. ഷെയ്ഖ് പരീതിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ എ.ഡി.എം ബി. രാമചന്ദ്രൻ,വിവിധ സ൪വീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.