ശതാഭിഷക്തനായ ബള്‍ബ്
text_fieldsപണ്ട്, പണ്ട് ഒന്നാം ലേകയുദ്ധം ആരംഭിക്കുന്നതിനും മുമ്പ്, അതായത് ടൈറ്റാനിക് കപ്പൽ കടലിൽ മുങ്ങിത്താഴ്ന്നതിന്റെ തൊട്ടടുത്ത മാസം കത്താൻ തുടങ്ങിയ ഒരു ബൾബിന്റെ കഥയാണിത്. കൂടിയാൽ 1000 മണിക്കൂ൪ ആയുസേ നമ്മുടെ ബൾബുകൾക്കുള്ളൂ. എന്നാൽ റോജ൪ ഡേബാൾസിന്റെ വീട്ടിലെ പോ൪ച്ചിൽ 100 ലേറെ വ൪ഷമായി ഒരു ഇലക്ട്രിക്ബൾബ് കത്തിക്കൊണ്ടിരിക്കുകയാണ്. ഒസ്‌റാം കമ്പനി നി൪മിച്ച 230 വോൾട്ടിന്റെ ഈ ബൾബ് കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ളതാണ്.
ഇംഗ്ലണ്ടിലെ സഫോൾക്ക് (Suffolk)ലെ ലൊവ്‌സ്‌റ്റോഫ്റ്റ് (Lowestoft) സിറ്റിയിലെ വീട്ടിലേക്ക് 45 വ൪ഷം മുമ്പ് ഡേബാളും ഭാര്യ പാട്രിസിയയും എത്തുമ്പോൾ ഈ ബൾബ് പോ൪ച്ചിലുണ്ട്. എന്നാൽ പഴയതെല്ലാം ചവറ്റുകൊട്ടയിലേക്ക് എന്ന രീതിയായിരുന്നില്ല അവരുടേത്. ബൾബിന്റെ എല്ലാ ഫിറ്റിംങ്‌സുകളോടെയും അതിനെ അവിടെ തന്നെ നിലനി൪ത്തി. 74 കാരനായ ഡെയ്ബാൾ പറയുന്നു. പക്ഷേ ഈ വീട്ടിലെ 45 വ൪ഷ്െധ ജീവിത്ധിൽ കെടാതെ വെളിച്ചം നൽകിയ ബൾബിന്റെ 'ഒടുക്കത്തെ' ആയുസിൽ ഡേബാളിന് കൗതുകം തോന്നി. ബൾബിന്റെ കഥ അറിയാൻ തന്നെ അയാൾ തീരുമാനിച്ചു. നി൪മാതാക്കളായ ഒസ്‌റം (Osram) കമ്പനിയുടെ ലണ്ടനിലെ ഓഫിസിലേക്ക് ഒരു കത്ത് എഴുതി. ബൾബിൽ രേഖപ്പെടുത്തിയിരുന്ന സീരിയൽ നമ്പറും അതിൽ വെച്ചു.
കമ്പനിക്ക് ലഭിച്ച അസാധാരണ കത്ത് അതിലെ വിവരങ്ങൾ വെച്ച് അവ൪ അന്വേഷണം തുടങ്ങി. 1968 ജനുവരി 30 ന് കമ്പനിയുടെ ടെക്‌നികൽ വിഭാഗം അയച്ച മറുപടിയിലാണ് ഡേബാളിനെ ഞെട്ടിപ്പിച്ച വിവരമുള്ളത്. ' താങ്കൾ സൂചിപ്പിച്ച സീരിയൽ നമ്പ൪ പ്രകാരം 1912 ൽ നി൪മിച്ചതാവാനാണ് സാധ്യത' എന്നായിരുന്നു കത്തിലെ വാചകം. അദ്ഭുതം ആവേശത്തിന് വഴിമാറി. കത്ത് ഫ്രെയിം ചെയ്ത് പോ൪ച്ചിൽ 'ശതാഭിഷക്തനായ' ബൾബിനരികിലായി തൂക്കിയിട്ടു.
ഇത് ലോകാവസാനം വരെ കത്തിക്കൊണ്ടിരിക്കും' ആവേശം മൂത്ത റോജ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.