ട്രാഫിക് ഡയറക്ടറേറ്റ് റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു
text_fieldsമനാമ: റമദാനിലെ പ്രവ൪ത്തന സമയം ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. വിവിധ സേവനങ്ങൾക്കായി ഡയറക്ടറേറ്റിലെത്തുന്നവ൪ പുതുക്കിയ സമയക്രമം പാലിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ട്രാഫിക് ഡയറക്ട൪ മുഹമ്മദ് റാഷിദ് അന്നുഐമി അറിയിച്ചു. ഞായ൪ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രണ്ട് വരെയായിരിക്കും പ്രവ൪ത്തന സമയം.
എന്നാൽ, വാഹനങ്ങളുടെ വ൪ഷാന്ത പരിശേധന, രജിസ്ട്രേഷൻ പുതുക്കൽ, ലൈസൻസ് എടുക്കൽ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ലൈസൻസിങ് വിഭാഗം രാവിലെ ഏഴ് മുതൽ വൈകിട്ട് 5.30 വരെ പ്രവ൪ത്തിക്കും. ട്രക്കുകളുടെ വ൪ഷാന്ത പരിശോധനക്ക് മാത്രമായി ശനിയാഴ്ച്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ ബന്ധപ്പെട്ട വിഭാഗം പ്രവ൪ത്തിക്കുന്നതായിരിക്കും. ചെറുകിട വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷ നൽകിയവ൪ക്കുള്ള തിയറി ക്ളാസുകൾ ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30നും 10.30നുമായിരിക്കും. വലിയ വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷിച്ചവ൪ക്ക് വ്യാഴാഴ്ച്ച രാവിലെ ഒമ്പതിനായിരിക്കും ക്ളാസ്. ഡ്രൈവിംഗ് ടെസ്റ്റുകൾ രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചക്ക് ശേഷം 1.30 മുതൽ അഞ്ച് വരെയായിരിക്കും നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.