സൗദി ജയിലുകളില്‍ 3184 തടവുകാര്‍
text_fieldsറിയാദ്: രാജ്യത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം 3184. ഇതിൽ 462 പേ൪ ശിക്ഷ വിധിക്കപ്പെട്ടവരും 1215 പേ൪ കുറ്റപത്രം സമ൪പ്പിക്കപ്പെട്ടവരുമാണ്. 230 പേ൪ അന്വേഷണത്തിൻെറ ഭാഗമായി കസ്റ്റഡിയിലുള്ളവരാണ്. സൗദി മനുഷ്യാവകാശ കമീഷനാണ് ഈ വിവരങ്ങൾ നൽകിയത്. കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 1662 പേരെ ജയിൽമുക്തരാക്കി. 119 പേ൪ മുഹമ്മദ് ബിൻ നായിഫ് കേന്ദ്രത്തിൻെറ കീഴിലുള്ള പ്രത്യേക പരിശീലന പരിപാടി പൂ൪ത്തിയാക്കിയവരും മോചനം കാത്ത് കഴിയുന്നവരുമാണ്.
216 പേ൪ കൂടി ഈ കേന്ദ്രത്തിൽ ശിക്ഷണപരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പരിശീലന പരിപാടി പൂ൪ത്തീകരിച്ചാൽ അവരും ജയിൽമോചിതരാകും. രാജ്യത്തിൻെറ വിവിധ ജയിലറകളിലുള്ളവരുടെ സ്ഥിതിവിവരങ്ങളും അവസ്ഥകളും നിരന്തരമായി അന്വേഷിച്ച് ഉറപ്പുവരുത്തുന്നതിൽ കമീഷൻ ജാഗ്രത കാണിക്കുന്നതായും അവരുടെ പരാതികളും പരിഭവങ്ങളും കേൾക്കാനും പരിഹരിക്കാനും കമീഷൻ ശ്രദ്ധവെക്കുന്നുണ്ടെന്നും അധികൃത൪ വ്യക്തമാക്കി. സൗദി ജയിലറകളിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച വാ൪ത്തകൾ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്നും കമീഷൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.