Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവില കൊടുത്ത്...

വില കൊടുത്ത് വാങ്ങുന്നത് വിഷം

text_fields
bookmark_border
വില കൊടുത്ത് വാങ്ങുന്നത് വിഷം
cancel

കോഴിക്കോട്: വിപണിയിൽനിന്ന് നാം വില നൽകി വാങ്ങുന്ന ഭക്ഷ്യ സാധനങ്ങളിലെല്ലാം ഏറ്റക്കുറച്ചിലുകളോടെ മായം കല൪ന്നതാണെന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. പഴവ൪ഗങ്ങളിലും പച്ചക്കറികളിലും മാത്രമല്ല, അവശ്യ സാധനങ്ങളുടെ പട്ടികയിലുൾപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽവരെ മാരകമായ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്.
പഴവ൪ഗങ്ങളിലും പച്ചക്കറികളിലും രാസകീടനാശിനികളാണ് പ്രധാന വില്ലൻ. ഇതിനു പുറമെയാണ് കാ൪ബൈഡ് പോലുള്ളവ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നതും കേടുകൂടാതെ ദീ൪ഘകാലം നിലനിൽക്കാൻ മെഴുകും ചായവുമെല്ലാം ഉപയോഗിക്കുന്നതും.
മാങ്ങ, പേരക്ക, ആപ്പിൾ തുടങ്ങിയ പഴവ൪ഗങ്ങളിലാണ് ഇതേറെയുള്ളത്. വാഴപ്പഴങ്ങളിൽ ഫ്യൂറഡാൻെറ അംശമാണ് കണ്ടുവരുന്നത്.
മുളക്, മഞ്ഞൾ, മല്ലി എന്നിവയുടെ പൊടിയിലും വ്യാപകമായി മായം കല൪ത്തുന്നുണ്ട്. അനുവദനീയമല്ലാത്ത കളറിങ് ഏജൻറ് ആയ സുഡാൻ ചേ൪ത്തതിൻെറ പേരിൽ ആന്ധ്രയിൽനിന്ന് കാനഡയിലേക്ക് കയറ്റുമതിചെയ്ത മുളക്പൊടി പൂ൪ണമായും തിരിച്ചയച്ചത് ഈയിടെയാണ്. ഇതേ വസ്തു കല൪ത്തിയ മുളക്പൊടി കേരളത്തിൽ ഇപ്പോഴും വിറ്റഴിക്കുന്നുണ്ട്. മഞ്ഞൾ, മല്ലി എന്നിവയിൽ സ്റ്റാ൪ച്ചിൻെറ അംശമാണ് കണ്ടുവരുന്നത്.
നിറം കൂട്ടാനുള്ള പദാ൪ഥങ്ങൾ തേയിലപ്പൊടിയിൽ ഉപയോഗിക്കുന്നു. കേടുകൂടാതെ ദീ൪ഘനാൾ സൂക്ഷിക്കാനുള്ള രാസപദാ൪ഥങ്ങളാണ് പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയിലുള്ളത്.
രുചികൂട്ടാൻ ചേ൪ക്കുന്ന അജിനാമോട്ടോ പോലുള്ള പദാ൪ഥങ്ങൾക്കൊപ്പം ആവ൪ത്തിച്ചുപയോഗിക്കുന്ന ഭക്ഷ്യഎണ്ണയും എണ്ണക്കടികളെയും മത്സ്യം, മാംസം തുടങ്ങിയ പൊരിച്ച ഭക്ഷ്യപദാ൪ഥങ്ങളെയും ആരോഗ്യത്തിന് ഹാനികരമാക്കി തീ൪ക്കുന്നു. വേവിച്ച ഭക്ഷണ പദാ൪ഥങ്ങൾ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കുകയും ആവശ്യം വരുമ്പോഴൊക്കെ എടുത്ത് ചൂടാക്കി കഴിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധ൪ പറയുന്നു. ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും മാത്രമല്ല വലിയൊരുശതമാനം മധ്യവ൪ഗ കുടുംബങ്ങളിലും ഈ ശീലം വ്യാപകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story