മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പാണക്കാട്ട്
text_fieldsമലപ്പുറം: മലങ്കര മാ൪ത്തോമ സുറിയാനിസഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാ൪ത്തോമ മെത്രാപൊലിത്ത പാണക്കാട്ടെത്തി. രാവിലെ പത്ത് മണിയോടെ പുതിയമാളിയേക്കൽ വീട്ടിൽ എത്തിയ മെത്രാപൊലീത്ത ഹൈദരലി ശിഹാബ് തങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി. സഭയുടെ നേതൃത്വത്തിൽ നന്നമുക്കിൽ പ്രവ൪ത്തിക്കുന്ന സ്കൂളിലെ പുതിയകെട്ടിടത്തി ന്റെ ഉദ്ഘാടനത്തിന് പോകും വഴിയാണ് മേത്രാപൊലീത്ത പാണക്കാട്ടെത്തിയത്. ഹൈദരലിതങ്ങൾ ബൊക്ക നൽകി മെത്രാപൊലീത്തയെ സ്വീകരിച്ചു. ചായസൽക്കാരവും ഒരുക്കി. ന്യൂനപക്ഷങ്ങൾ അന൪ഹമായത് നേടുന്നു എന്നത് പലരുടേയും ആരോപണമാണെന്ന് മെത്രാപൊലീത്ത മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. ആരോപണങ്ങൾ ആ൪ക്കും ഉന്നയിക്കാമെന്നും അവയെല്ലാം ശരിയായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തി
നും ഭൂരിപക്ഷത്തിനുമെല്ലാം അ൪ഹതപ്പെട്ടതാണ് വിദ്യാഭ്യാസം. അ൪ഹമായത് എല്ലാവ൪ക്കും ലഭിക്കണം. നന്നമ്മുക്കിലും ചുങ്കത്തമാ൪ത്തോമ സഭ പരമാധ്യക്ഷൻ പാണക്കാട്ട് റയിലുമായി സഭക്ക് ജില്ലയിൽ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിൽ പഠിക്കുന്നവരിൽ 90 ശതമാനവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്. ഈ
പാണക്കാട് എത്തിയ മലങ്കര മാ൪ത്തോമ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാ൪ മെത്രാപോലീത്ത ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം സ്ഥാപനങ്ങൾക്ക് എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പടുക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാ൪ട്ടികളിലേയും നേതാക്കൾ ഞങ്ങളെ സന്ദ൪ശിക്കാൻ വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദ൪ശനം തെറ്റായിപ്പോയെന്ന് പറയുകയുംചെയ്യും. എല്ലാവരുമായും നല്ല സൗഹൃദമാണ് ഇപ്പോഴുള്ളത്. പുതിയ അവകാശവാദങ്ങൾ മുന്നോട്ടുവെക്കാനില്ല. എല്ലാത്തിലും ഞങ്ങൾ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. കോഴിക്കോട് ബിഷപ്പ് ഗ്രിഗോറിയോസ് മാ൪ സ്റ്റെഫാനോസ്, ജോസ് പുനമടം, എബ്രഹാം പുളിന്തിട്ട, പ്രഫ. എബ്രഹാം മാത്യു, ഡോ. ജോ൪ജ് വ൪ഗീസ് എന്നിവരും മെത്രാപൊലീത്തക്കൊപ്പമുണ്ടായിരുന്നു. മഞ്ചേരി നഗരസഭാ ചെയ൪മാൻ എം.പി.എം ഇസ്ഹാഖ് കുരിക്കൾ, ഡോ. സുബൈ൪ മേടമ്മൽ തുടങ്ങിയവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.