സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsചേമഞ്ചേരി: ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാപ്പാട് വികാസ് നഗറിൽ ഉണ്ടായ സി.പി.എം-ആ൪.എസ്.എസ് സംഘ൪ഷത്തിൽ അഞ്ചുപേ൪ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം ചീനച്ചേരി ബ്രാഞ്ച് സെക്രട്ടറി പി. ശിവദാസ്, ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരായ ഞേറങ്ങാട്ട് ബിജീഷ്, പള്ളിക്കര സന്ദീപ്, പനന്താട്ടിൽ സജിൽ, ആ൪.എസ്.എസ് പ്രവ൪ത്തകനായ സതീഷ് എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് തിരുവണ്ണൂ൪ ഹയ൪സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ, എ.ബി.വി.പി വിദ്യാ൪ഥികൾ തമ്മിലുണ്ടായ സംഘ൪ഷത്തിൽ മുതി൪ന്നവ൪ ഇടപെടുകയും തിരുവണ്ണൂരിലെ സി.പി.എം ബോ൪ഡുകളും കൊടിമരവും നശിപ്പിക്കുകയും ചെയ്തു. വൈകുന്നേരം കൊയിലാണ്ടി എസ്.ഐയുടെ നേതൃത്വത്തിൽ പ്രശ്നം പറഞ്ഞു തീ൪ത്തു. ഇതിനിടെ രാത്രി ഏഴുമണിയോടെ ഒരു സംഘം ആളുകൾ ഗൾഫ് റോഡിലെ സി.പി.എം കൊടിതോരണങ്ങൾ നശിപ്പിക്കുകയും രാത്രി എട്ടുമണിയോടെ വികാസ് നഗറിലെ സി.പി.എം പ്രവ൪ത്തകനായ മണ്ണിലെ കുനി അശോകൻെറ വീട്ടിലെത്തി മകൻ ആദ൪ശിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ചന്വേഷിക്കാൻ പ്രദേശത്തെ സി.പി.എം നേതൃത്വം പുളിക്കോൽ കുനി ദേവൻെറ വീട്ടിലെത്തി തിരിച്ചു വരുന്നതിനിടെയാണ് ഇരു പാ൪ട്ടിയിലെയും പ്രവ൪ത്തക൪ തമ്മിൽ സംഘ൪ഷം നടന്നത്. അരമണിക്കൂ൪ നീണ്ടുനിന്ന സംഘ൪ഷം പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
പൊലീസ് എത്തിയതോടെയാണ് ഇരുപാ൪ട്ടിയിലെയും പ്രവ൪ത്തക൪ പിരിഞ്ഞുപോയത്. പ്രദേശത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.
അതേസമയം, ആ൪.എസ്.എസ് പ്രവ൪ത്തകൻെറ വീട് വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിനെതുട൪ന്നാണ് സംഘ൪ഷം ഉണ്ടായതെന്ന് ആ൪.എസ്.എസ് പ്രാദേശിക നേതാവ് സുനിൽ ആയിലക്കണ്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.