പത്ര ഡയറക്ടര്‍ സ്ഥാനങ്ങള്‍ മര്‍ഡോക് രാജിവെച്ചു
text_fieldsലണ്ടൻ: മാധ്യമ ചക്രവ൪ത്തി റൂപ൪ട്ട് മ൪ഡോക് തൻെറ മാധ്യമ കമ്പനിയായ ന്യൂസ് കോ൪പറേഷൻെറ കീഴിലുള്ള നിരവധി പത്രങ്ങളുടെ ഡയറക്ട൪ സ്ഥാനം രാജിവെച്ചു. ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പത്രങ്ങളുടെ ഡയറക്ട൪ സ്ഥാനമാണ് രാജിവെച്ചത്. വിവാദമായ ഫോൺ ചോ൪ത്തൽ കേസിനെ തുട൪ന്ന് തൻെറ പത്രസ്ഥാപനങ്ങൾ വിൽക്കാൻ മ൪ഡോക് തയാറെടുക്കുന്നെന്ന പ്രചാരണത്തിനിടെയാണ് രാജി.
ന്യൂസ് കോ൪പറേഷനിൽനിന്ന് പത്രസ്ഥാപനങ്ങളെ വിഭജിക്കുന്നതായി കമ്പനിയുടെ സി.ഇ.ഒ ആയ മ൪ഡോക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഫോൺചോ൪ത്തൽ വിവാദം തൻെറ മാധ്യമ സാമ്രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് തടയാനാണ് വിഭജന നീക്കം.
ബ്രിട്ടനിലെയും അമേരിക്കയിലെയും നിരവധി ഡയറക്ട൪ ബോ൪ഡുകളിൽനിന്നും മ൪ഡോക് കഴിഞ്ഞയാഴ്ച രാജിവെച്ചതായി ന്യൂസ് ഇൻറ൪നാഷനലിൻെറ വക്താവ് അറിയിച്ചു. കമ്പനി വിഭജനത്തിൻെറ മുന്നോടിയായുള്ള നടപടിമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.ന്യൂസ് കോ൪പറേഷനെ പത്ര- പുസ്തക പ്രസാധന, സിനിമ- ടെലിവിഷൻ കമ്പനികളായി വിഭജിക്കാനാണ് മ൪ഡോക് തയാറെടുക്കുന്നത്. സിനിമ-ടെലിവിഷൻ കമ്പനിയുടെ മാത്രം സി.ഇ.ഒ സ്ഥാനത്താകും മ൪ഡോക് തുടരുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.