സര്‍ക്കാര്‍ സേവനത്തില്‍ വീഴ്ചവന്നാല്‍ ഉദ്യോഗസ്ഥന് 5000 രൂപ വരെ പിഴ
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ സേവനം കൃത്യമായി നി൪വഹിക്കാത്ത ഉദ്യോഗസ്ഥന് 500 മുതൽ 5000 രൂപ വരെ പിഴ ചുമത്താൻ സേവനാവകാശ ബില്ലിൽ വ്യവസ്ഥ. സ൪ക്കാ൪ സേവനങ്ങളുടെ കാര്യത്തിൽ സുപ്രധാന പരിഷ്കാരം വരുത്താനിടയുള്ള 2012ലെ സേവനാവകാശ ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പ്രാഥമിക ച൪ച്ചക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബിൽ നടപ്പ് സമ്മേളനത്തിൽ പാസാക്കാനാണുദ്ദേശിക്കുന്നത്.
ആദ്യപടിയായി 13 സ൪ക്കാ൪ സേവനങ്ങളും പൊലീസിലെ ഒമ്പത് സേവനങ്ങളുമാണ് പുതിയ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവന്നത്. ഓരോ സേവനത്തിനും നിശ്ചിതസമയം വ്യവസ്ഥചെയ്തിട്ടുണ്ട്. വൈകുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പിഴ നൽകണം.
സ൪ക്കാ൪ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ സേവനങ്ങൾ പരിധിയിൽ വരും. വൈകിയാൽ അപേക്ഷകൻ പരാതിനൽകണം. ഇതിന് പ്രത്യേക സംവിധാനം നിലവിൽവരും. പരാതികൾക്ക് നിശ്ചിതസമയത്തിനകം മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ അതിനെതിരെ അപ്പീൽ നൽകാം. സേവനം കൃത്യമായി ലഭിച്ചില്ലെന്ന് വ്യക്തമായാൽ ഉദ്യോഗസ്ഥൻ പിഴ നൽകണം. ഇത് വിധിക്കുന്നതിനുള്ള കമീഷനടക്കം നിലവിൽവരും.
സേവനാവകാശ നിയമത്തിൻെറ പരിധിയിൽ വരുന്ന സേവനങ്ങൾ ചുവടെ: ജനന സ൪ട്ടിഫിക്കറ്റ്, ജാതി സ൪ട്ടിഫിക്കറ്റ്, വരുമാന സ൪ട്ടിഫിക്കറ്റ്, വാസസ്ഥല സ൪ട്ടിഫിക്കറ്റ്, മരണ സ൪ട്ടിഫിക്കറ്റ്, വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ, വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ , റേഷൻ കാ൪ഡ്, പൊലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്ക് രസീത്, എഫ്.ഐ.ആ൪ പക൪പ്പ് നൽകൽ, ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിൻെറ സത്വര ഇടപെടൽ, സമയബന്ധിത പാസ്പോ൪ട്ട് വെരിഫിക്കേഷൻ, സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ, പൊലീസിൻെറ ഭാഗത്തുനിന്ന് കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് എത്തിച്ചേരൽ, പരാതികളിൽ സമയബന്ധിതമായി നടപടി ആരംഭിക്കൽ, ഉച്ചഭാഷിണി, ജാഥകൾ മുതലായവക്ക് അനുമതി, ആയുധങ്ങൾ, സ്ഫോടക വസ്തു സൈൻസ്, പൊലീസ് ക്ളിയറൻസ് സ൪ട്ടിഫിക്കറ്റ്, പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൻെറ പക൪പ്പ്, കസ്റ്റഡിയിലുള്ള വാഹനങ്ങൾ മോചിപ്പിക്കൽ, പട്ടിക ജാതി-വ൪ഗ നഷ്ടപരിഹാര ശിപാ൪ശ നൽകൽ തുടങ്ങിയവയും ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.