ഷോപ്പ്സൈറ്റുകള്‍ക്ക് പട്ടയം; വ്യാപാരി വ്യവസായികള്‍ പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ കമ്പോളങ്ങളിലെ ഷോപ്പിങ് സൈറ്റുകൾക്ക് പട്ടയം ലഭിക്കുന്നതിനായി 2006 ൽ നൽകിയ അപേക്ഷകളുടെ ഗതി എന്തായെന്ന് വിശദീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മൂന്നാ൪ ടൗണിലെ പട്ടയം സംബന്ധിച്ച് 2006 ലുണ്ടായ ഹൈകോടതി വിധി പാലിക്കപ്പെട്ടിട്ടില്ല.
റവന്യൂ മന്ത്രിമാരായിരുന്ന കെ.എം. മാണിയിൽ തുടങ്ങി സി.എഫ്. തോമസ്, കെ.പി. രാജേന്ദ്രൻ, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എന്നിവരെല്ലാം ഉടൻ പട്ടയം നൽകുമെന്ന് സംഘടനാ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു. 2006 ൽ മൂന്നാറിലെ 566 പട്ടയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ ജില്ലാ ഭരണകൂടത്തിന് തുട൪ന്ന് നി൪ദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ജില്ലാ ആസ്ഥാനത്തും പ്രധാന ടൗണുകളായ കട്ടപ്പന, അടിമാലി, രാജാക്കാട്, രാജകുമാരി, പീരുമേട് താലൂക്കിലെയും പല സ്ഥലങ്ങളിലും ഷോപ്പ്സൈറ്റുകൾക്ക് പട്ടയം നൽകപ്പെട്ടിട്ടില്ല.
ഷോപ്പ്സൈറ്റുകൾക്ക് ഫീസ് ഈടാക്കി ഉപാധിരഹിത പട്ടയം നൽകുന്നതിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡൻറ് മാരിയിൽ കൃഷ്ണൻനായ൪ പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.