കോഴഞ്ചേരിയില്‍ സഞ്ചാരികള്‍ക്ക് കേന്ദ്രം; ശിലാസ്ഥാപനം 27 ന്
text_fieldsകോഴഞ്ചേരി: ആറന്മുളയിൽ അനുവദിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻററിൻെറ ശിലാസ്ഥാപനം 27 ന് വൈകുന്നേരം നാലിന് ടൂറിസം മന്ത്രി എ.പി. അനിൽ കുമാ൪ നി൪വഹിക്കും. കെ. ശിവദാസൻ നായ൪ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫെസിലിറ്റേഷൻ മാനേജ്മെൻറ് കൗൺസിലിൻെറ പ്രവ൪ത്തനോദ്ഘാടനം പ്രഫ. പി.ജെ. കുര്യൻ എം.പിനി൪വഹിക്കും.
ആൻേറാ ആൻറണി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ്, ടൂറിസം വകുപ്പ് ഡയറക്ട൪ റാണി ജോ൪ജ് എന്നിവ൪ സംസാരിക്കു.
എം.എൽ.എ ചെയ൪മാനും കലക്ട൪ കൺവീനറും ആറന്മുള പഞ്ചായത്ത് പ്രസിഡൻറ് വ൪ക്കിങ് ചെയ൪മാനുമായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ കെ.ശിവദാസൻ നായ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്. സലിംരാജ് , ഡി.ടി.പി.സി സെക്രട്ടറി വ൪ഗീസ് പുന്നൻ, ആറന്മുള പഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചൻ കാക്കനാട്, മുൻ എം.എൽ.എ മാലത്തേ് സരളാദേവി, സുധാസുരേഷ്, ആ൪. അജയകുമാ൪, എ.കെ. മുരളീധരക്കുറുപ്പ്, തോമസ് മാത്യു, അഡ്വ. രാജശേഖരൻ നായ൪, കെ.വി. സാംബദേവൻ, മനോജ് മാധവശേരി, കെ. ശിവപ്രസാദ് എന്നിവ൪ സംസാരിച്ചു.
67 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടൂറിസ്റ്റ് ഗൈഡൻസ് ഓഫിസ൪, ഇൻറ൪നെറ്റ് കഫേ, കരകൗശല വസ്തുക്കളുടെ വിപണനകേന്ദ്രം, ഗാലറി, പാ൪ക്കിങ് സൗകര്യങ്ങൾ ടോയ്ലെറ്റ് ഉൾപ്പെടുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നി൪മാണച്ചുമതല.
ടൂറിസം വകുപ്പിൻെറ ഇൻഫ൪മേഷൻ ഓഫിസിൻെറ നേതൃത്വത്തിൽ ഇൻഫ൪മേഷൻ സെൻറ൪ ആറന്മുളയിൽ ഉടൻ പ്രവ൪ത്തനം ആരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി വ൪ഗീസ് പുന്നൻ അറിയിച്ചു. ആറന്മുള ജവാൻ സ്മാരകത്തിന് സമീപത്താണ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറ൪ നി൪മിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.