ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ച രമണിക്ക് പൊലീസിന്‍െറ ഉപഹാരം
text_fieldsകോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വൃദ്ധനെ രക്ഷപ്പെടുത്തിയ രമണിക്ക് ജനമൈത്രി പൊലീസിൻെറ ഉപഹാരവും 1,30,000 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യവും. കോട്ടയം വെസ്റ്റ് ജനമൈത്രി പൊലീസും എലൈറ്റ് ലയൺസ് ക്ളബും ചേ൪ന്ന് നഗരത്തിലെ ഓട്ടോക്കാ൪ക്ക് ഒരുക്കിയ സുരക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് നാഗമ്പടം അരങ്ങത്ത്മാലിയിൽ രമണിയെ ആദരിച്ചത്. ജില്ലാ പൊലീസ് ചീഫ് സി.രാജഗോപാൽ ഉപഹാരവും നഗരസഭാ ചെയ൪മാൻ സണ്ണി കല്ലൂ൪ ഇൻഷുറൻസ് ആനുകൂല്യവും കൈമാറി.
ജൂൺ 18ന് രാത്രി ശക്തമായ ഒഴുക്കിൽ നാഗമ്പടം പാലത്തിൻെറ കൈവരിയിൽനിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ കാരാപ്പുഴ ശ്രീഭവനിൽ ശ്രീധരനെയാണ് (90)രമണി രക്ഷിച്ചത്. പാലത്തിന് സമീപം എത്തിയ ശ്രീധരൻ മൊബൈൽ ഫോണും ചെരിപ്പും ഊരിവെച്ച് ജീവിതം മടുത്തെന്ന് പറഞ്ഞ് ആറ്റിലേക്ക് ചാടുകയായിരുന്നു.
മീൻപിടിച്ചുകൊണ്ടിരുന്ന രമണി ശക്തമായ ഒഴുക്കിനെ അവഗണിച്ച് ആറ്റിലേക്ക് ചാടി ശ്രീധരനെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ മീൻപിടിക്കാൻ വലയുമായെത്തിയ സാബുവിൻെറ സഹായത്തോടെ വള്ളത്തിൽ കയറ്റി വൃദ്ധനെ കരക്കെത്തിച്ചു. വീടുവിട്ടിറങ്ങിയ വൃദ്ധനെ പൊലീസിൻെറ സഹായത്തോടെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.