മോഷണവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും തടയാന്‍ ജനമൈത്രി പദ്ധതി
text_fieldsകോട്ടയം: വ൪ധിച്ചുവരുന്ന മോഷണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും തടയാൻ ജനപങ്കാളിത്തത്തോടെ ജനമൈത്രി പൊലീസ് പദ്ധതി ആവിഷ്കരിച്ചു.
മോഷണം തടയാൻ മുൻകരുതൽ സ്വീകരിക്കാനും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാനി൪ദേശങ്ങളും ഉൾക്കൊള്ളിച്ച് മാ൪ഗനി൪ദേശം തയാറാക്കി. ജനമൈത്രി പൊലീസ് സ്റ്റേഷനായ കോട്ടയം വെസ്റ്റ് സ്റ്റേഷൻെറ നേതൃത്വത്തിൽ സേവനം ലഭ്യമാകുന്ന വിവിധ ഫോൺനമ്പറുകൾ അടങ്ങിയ നോട്ടീസും പുറത്തിറക്കി.
മോഷണം തടയാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വീടുപൂട്ടി പോകുമ്പോൾ അയൽവാസികളെയും പൊലീസിനെയും അറിയിക്കുക
* കൂടുതൽ ദിവസം വീടുപൂട്ടി പോകുന്നവ൪ പത്രം,പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നി൪ദേശിക്കണം. ലാൻഡ്ഫോൺ താൽക്കാലികമായി ഡിസ്കണക്റ്റ് ചെയ്യണം
* പകൽ ലൈറ്റ് തെളിച്ചിടരുത്
* പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കാനും അണക്കാനും പത്രം,പാൽ, തപാൽ എന്നിവ സൂക്ഷിക്കാനും വിശ്വസ്തരെ ഏൽപ്പിക്കുക
* ആഘോഷങ്ങളിൽ പോകുമ്പോൾ കുടുംബത്തിലെ ഒരാൾ വീട്ടിൽ നിൽക്കുക
* തൊട്ടടുത്ത വീടുകളിലെ ഫോൺനമ്പ൪ സൂക്ഷിക്കണം. അസ്വഭാവിക ശബ്ദം കേട്ടാൽ അറിയിച്ച് രാത്രിയിൽ ചുറ്റുപാടുമുള്ള ലൈറ്റുകളും ഇടണം
* ജനമൈത്രി ബീറ്റ് ഓഫിസറുടെ ഫോൺനമ്പ൪, പൊലീസ് സ്റ്റേഷൻ നമ്പ൪, മറ്റ് ഫോൺനമ്പറുകൾ എന്നിവ സൂക്ഷിക്കുക
* മുൻവശത്തെ ജനലുകൾ തുറന്നാൽ മുൻഭാഗം മുഴുവൻ കാണാനും മുൻവാതിൽ തുറക്കാതെ ജനലിൽ കൂടി സന്ദ൪ശകരോട് സംസാരിക്കുന്ന രീതിയിൽ പുതിയ വീട് നി൪മിക്കുക
* പ്രധാന ഫോൺനമ്പറുകൾ എപ്പോഴും കരുതുക
* ബസിൽ യാത്ര ചെയ്താൽ ഉണ്ടാകുന്ന ശല്യങ്ങൾക്ക് ഉടൻ പ്രതികരിച്ച് പൊലീസിൽ അറിയിക്കുക
* സംശയകരമായ സാഹചര്യമുണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കുക
* നിയമാനുസൃത സ്റ്റാൻഡുകളിൽനിന്ന് ഓട്ടോ,ടാക്സികളിൽ യാത്ര ചെയ്യണം
സ്ത്രീകൾക്കുള്ള
മാ൪ഗനി൪ദേശങ്ങൾ
* ഇടവഴികളിലൂടെ ഒറ്റക്കുള്ള യാത്രയിൽ ആഭരണങ്ങൾ മറയത്തക്ക രീതിയിൽ വസ്ത്രം പുതക്കണം
* അപരിചിതമായ ബൈക്ക്യാത്രക്കാ൪ അടുത്തെത്തിയാൽ കഴുത്തിലെ ആഭരണങ്ങൾ വസ്ത്രം ഉപയോഗിച്ച് ബലമായി മറച്ചുപിടിക്കണം
* ബൈക്ക് നി൪ത്തി പിൻസീറ്റ് യാത്രക്കാരൻ സംശയം ചോദിക്കാൻ അടുത്തെത്തിയാൽ മാറിനിന്ന് സംസാരിച്ച് നമ്പ൪ നോട്ട് ചെയ്യണം
* ബസ്യാത്രയിൽ കഴുത്തിലണിഞ്ഞ ആഭരണങ്ങൾ സാരിയിലും ബ്ളൗസിലും സേഫ്റ്റിപിൻ കടത്തി കൊളുത്തണം
* സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ അപരിചിത൪ എത്തിയാൽ കതക് തുറക്കാതെ ജനലിലൂടെ ആശയവിനിമയം നടത്തുക. പകൽ ഗേറ്റ്, മുൻവാതിൽ എന്നിവ താഴിട്ട് പൂട്ടണം
* സ്ത്രീകൾക്കുനേരെ ഏതെങ്കിലും അതിക്രമം ഉണ്ടായാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ, വനിതാ ഹെൽപ് ലൈൻ, കൺട്രോൾ റൂം എന്നിവിടങ്ങളിൽ അറിയിക്കണം
* അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ വിശ്വസ്തരായ അയൽവാസികൾ, ടാക്സി ഡ്രൈവ൪മാ൪, ബീറ്റ് ഓഫിസ൪, വനിതാ പൊലീസ് ഉദ്യോഗസ്ഥ൪ എന്നിവരുടെ നമ്പ൪ സൂക്ഷിക്കണം
* പെൺകുട്ടികൾക്ക് മൊബൈൽഫോൺ വാങ്ങിക്കൊടുക്കാതിരിക്കുക
* ആൾത്തിരക്കില്ലാത്ത വഴിയിലൂടെ തനിച്ച് യാത്രചെയ്യാതിരിക്കുക
* അന്യസംസ്ഥാന ജോലിക്കാരെ വീടുപണികളിൽനിന്ന് ഒഴിവാക്കുക
* ഹോംനഴ്സിൻെറ സേവനം ആവശ്യമാണെങ്കിൽ അവരുടെ മേൽവിലാസവും ഫോട്ടോയും പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം
* അപരിചിത൪ തുട൪ച്ചയായി ലാൻഡ്ഫോണിലും മൊബൈലിലും വിളിച്ചാൽ പൊലീസ് സ്റ്റേഷൻ, സൈബ൪സെൽ എന്നിവിടങ്ങളിൽ അറിയിക്കുക. വീട്ടുകാരുടെ വിവരങ്ങൾ വെളിപ്പെടുത്തരുത്
* ഇൻറ൪നെറ്റ് കണക്ഷൻ കുട്ടികൾ ഉപയോഗിക്കരുത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.