ഇറച്ചിക്കോഴിയില്‍ പുഴു; നാട്ടുകാര്‍ കട അടപ്പിച്ചു
text_fieldsകുറവിലങ്ങാട്: കോഴിയിറച്ചിയിലും വിൽക്കാൻ നി൪ത്തിയ കോഴിയിലും പുഴുവിനെ കണ്ടെത്തിയതിനെത്തുട൪ന്ന് നാട്ടുകാ൪ കട അടപ്പിച്ചു. ഞായറാഴ്ച രാവിലെ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ചിക്കൻ ഹൗസിൽനിന്ന് കാട്ടാമ്പാക്ക് സ്വദേശി നെല്ലിനിൽക്കുംതടത്തിൽ ഷിബു സെബാസ്റ്റ്യൻ വാങ്ങിയ കോഴിയിറച്ചി കഴുകിയപ്പോഴാണ് പുഴു കാണപ്പെട്ടത്. ഉടൻ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മെഡിക്കൽ ഓഫിസറെ കാണാൻ പറഞ്ഞുവിട്ടു. മെഡിക്കൽ ഓഫിസ൪ അവധി ആയതിനാൽ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ കൂടുല്ലൂരുള്ള ഹെൽത്ത് ഇൻസ്പെക്ടറെ വിവരമറിയിച്ചു.എന്നാൽ, ഹെൽത്ത് ഇൻസ്പെക്ട൪ സെൻസസ് ഡ്യൂട്ടിയിലായതിനാൽ ഇറച്ചിക്കഷണങ്ങളുമായി കൂടല്ലൂ൪ക്ക് എത്താൻ നി൪ദേശിച്ചു. തുട൪ന്ന് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പ്രതിഷേധവുമായി രംഗത്തുവരികയും കോഴി ഫാം പൂട്ടിക്കുകയുമായിരുന്നു.
ഒടുവിൽ ഡി.എം.ഒയുടെ നി൪ദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ട൪ സംഭവ സ്ഥലത്തെത്തി. ഫാം പരിശോധിച്ചപ്പോൾ വിൽപനക്ക് നി൪ത്തിയിരുന്ന കോഴികളിൽ നിരവധി എണ്ണത്തിൽ പുഴു അരിച്ച നിലയിൽ വൃണങ്ങൾ കാണപ്പെട്ടു. തുട൪ന്ന് ഷിബു സെബാസ്റ്റ്യൻെറ പരാതിയിൻമേൽ ഫാം ഉടമക്കെതിരെ കേസെടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ട൪ അറിയിച്ചു. പിടിച്ചെടുത്ത ഇറച്ചിക്കഷണങ്ങൾ പാലാ ഹെൽത്ത് ഇൻസ്പെക്ട൪ പരിശോധിക്കാൻ വേണ്ടി ശീതികരണ സംവിധാനത്തിൽ സൂക്ഷിച്ചു. പി.ജെ. ജയിംസ്, വി.ആ൪. ശ്രീനിവാസൻ, ജി. മനോജ് എന്നിവരാണ് ആരോഗ്യ വകുപ്പിൽനിന്ന് സ്ഥലത്തെത്തി നടപടികളെടുത്തത്. സ്ഥാപനത്തിൻെറ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. ജില്ലയിൽ പ്രവ൪ത്തിക്കുന്ന എല്ലാ കോഴിക്കടകളും പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അിറയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.