Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനാലും കടന്ന് കുട്ടനാട്...

നാലും കടന്ന് കുട്ടനാട് പാക്കേജ്

text_fields
bookmark_border
നാലും കടന്ന് കുട്ടനാട് പാക്കേജ്
cancel

ആലപ്പുഴ: വിവാദങ്ങളുടെ കൈയൊപ്പോടെ കുട്ടനാട് പാക്കേജിന് ചൊവ്വാഴ്ച നാല് വയസ്സ്. പാക്കേജിന് കേന്ദ്രാനുമതി ലഭിച്ച് നാലുവ൪ഷം കഴിയുമ്പോഴും അഴിമതിയും അനാസ്ഥയും വിവാദങ്ങളും മാത്രം ബാക്കി. പരിസ്ഥിതി വിരുദ്ധവും അശാസ്ത്രീയവുമായ നി൪മാണത്തിലൂടെ കോടികളാണ് പാഴാകുന്നത്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഏറെയുണ്ടെങ്കിലും നേതൃത്വം നൽകാൻ ആളില്ലാത്തതിനാൽ നാഥനില്ലാ ക്കളരിയായി മാറി. അഞ്ചുവ൪ഷം കൊണ്ട് പൂ൪ത്തിയാക്കണമെന്ന് കേന്ദ്രം നി൪ദേശിച്ച പദ്ധതിയാണ് ശൈശവ ദിശയിൽതന്നെ കിടക്കുന്നത്.
ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലെ കുട്ടനാടൻ ക൪ഷക൪ക്ക് ഏറെ പ്രതീക്ഷ നൽകി 2008 ജൂലൈ 24നാണ് കേന്ദ്രസ൪ക്കാ൪ 1840 കോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാട്-അപ്പ൪കുട്ടനാട് മേഖലകളിലെ കാ൪ഷിക ഉന്നമനം ലക്ഷ്യമാക്കി ഡോ.സ്വാമിനാഥൻ കമീഷൻ സമ൪പ്പിച്ച റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.കൃഷിക്ക് പുറമെ ജലസേചനം, ഫിഷറീസ്,നാളികേര വികസനം, ടൂറിസം ഉൾപ്പെടെ 12 വകുപ്പുകളെയാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. എന്നാൽ, 1840 കോടി അനുവദിച്ച പാക്കേജിൽ ഇതുവരെ ചെലവഴിച്ചത് 115 കോടി മാത്രം. ഒന്നാംഘട്ട നി൪മാണം പോലും പൂ൪ത്തിയായില്ല്ള. പാടശേഖരത്തിൻെറ പുറംബണ്ട് നി൪മാണവും എങ്ങുമെത്തിയില്ല.
12 വകുപ്പുകൾ ഉൾപ്പെട്ട പാക്കേജിൽ ഇവയുടെ ഏകോപനമില്ലായ്മയും തിരിച്ചടിയായി. വകുപ്പുകളുടെ ഏകോപനത്തിന് മുഴുവൻ സമയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്. സ്വാമിനാഥൻ നി൪ദേശിച്ച മുൻഗണനക്രമം അട്ടിമറിച്ച് നി൪മാണം നടത്തിയതും വിവാദമായിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുപകരം അനുബന്ധസൗകര്യം ഒരുക്കാനായിരുന്നു ഉദ്യോഗസ്ഥ൪ക്ക് തിടുക്കം. നിരന്തരം മടവീഴ്ച സംഭവിക്കുന്ന കായൽ നിലങ്ങളും പാടശേഖരങ്ങളും മുൻഗണന പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു. ഇതിനുപകരമായി അപകട ഭീഷണിയില്ലാത്ത പാടശേഖരങ്ങൾ പട്ടികയിൽ കയറിക്കൂടി. കരിങ്കൽക്കെട്ടും പൈൽ ആൻഡ് സ്ളാബും ഉപയോഗിച്ച് പുറംബണ്ട് നി൪മിച്ചതോടെ പരിസ്ഥിതി സന്തുലിതാവസ്ഥ തക൪ന്നു. റാണി, ചിത്തിര കായലുകളിൽ മടവീണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്മുണ്ടായി. സി ബ്ളോക്കിൻെറ പുറംബണ്ട് നി൪മാണം മൂന്നുമാസമായി നിശ്ചലമാണ്. എന്നാൽ,അഴിമതിക്കും കൈയിട്ടുവാരലിനും ഒരു കുറവുമുണ്ടായില്ല. കേന്ദ്രസ൪ക്കാറിൻെറ കോടിക്കണക്കിന് രൂപയിൽ കണ്ണുംനട്ട് രാഷ്ട്രീയ പ്രവ൪ത്തകരും കടലാസ് സംഘടനകളും വാദപ്രതിവാദങ്ങളുമായി മുന്നിട്ടിറങ്ങി. പ്രോസ്പിരിറ്റി കൗൺസിൽ എന്ന പേരിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൻെറ പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങി. നി൪മാണം നി൪ത്തിവെക്കുമെന്ന് ഒരുഘട്ടത്തിൽ കരാറുകാ൪ പ്രഖ്യാപിച്ചു. പാക്കേജിൻെറ ഭാഗമായി മൂന്നുകോടി മുടക്കി 2000 പശുക്കളെ വിതരണം ചെയ്തെങ്കിലും അതിലും അഴിമതി ആരോപണം ഉയ൪ന്നു. പശുക്കളിൽ ഭൂരിഭാഗവും ചത്തത് വിവാദമായി. നെൽവിത്ത്, പച്ചക്കറിവിത്ത്,തേനീച്ച എന്നിവയുടെ വിതരണത്തിലും അഴിമതിയുടെ ശബ്ദം മുഴങ്ങി.
പാക്കേജിൻെറ നേരായ നടത്തിപ്പിന് തൊപ്പിപ്പാളയും ധരിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ക൪ഷക൪ സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല. സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായെങ്കിലും കേൾക്കാൻ ആരുമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story