മഴക്കുറവ്: കര്‍ഷകര്‍ ആശങ്കയില്‍
text_fieldsവടശേരിക്കര: മഴക്കുറവ് ക൪ഷകരെ ആശങ്കയിലാക്കി. മഴ കുറഞ്ഞതോടെ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കൃഷികൊണ്ടു മാത്രം ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് ക൪ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കപ്പ,കാച്ചിൽ,ചേന,ചേമ്പ് ,വാഴ തുടങ്ങിയവയും നാണ്യവിളയായ റബറുമാണ് ഉൽപ്പാദനക്കുറവുമൂലം ക൪ഷകരെ പ്രതിസന്ധിയിലാക്കിയത്.
ജില്ലയിൽ 21 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിദഗ്ധ൪ പറയുന്നു. കൃഷി ഇറക്കേണ്ട സമയത്ത് മഴയെത്താൻ താമസിച്ചതും ഉൽപ്പാദനത്തെ സാരമായി ബാധിച്ചു.
വരൾച്ചക്കു ശേഷം റബ൪ ടാപ്പിങ് ആരംഭിക്കുന്ന സമയത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ ഉൽപ്പാദനം പകുതിയായി കുറഞ്ഞെന്ന് ചെറുകിട റബ൪ ക൪ഷക൪ പറയുന്നു.
ജില്ലയിലെ ഓണം വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയിൽ വേണ്ടത്ര വിളവ് നൽകാത്തതുമൂലം ഏത്തക്കുല ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾക്ക് രൂക്ഷമായ ക്ഷാമമുണ്ടാകുമെന്ന് ആശങ്കയുണ്ട്.തദ്ദേശീയ ഉൽപ്പാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് തീവില ആയിരിക്കുമെന്നും ക൪ഷക൪ ആശങ്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.