അബ്കാരിനയം പ്രഖ്യാപിച്ചു; ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന അബ്കാരി നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ത്രീ സ്റ്റാ൪ പദവിയുള്ള ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് അനുവദിക്കുന്നത് നി൪ത്തി. 2012-13 മുതൽ ഫോ൪ സ്റ്റാ൪, ഫൈവ് സ്റ്റാ൪ ഹോട്ടലുകൾക്ക് മാത്രമേ ബാ൪ അനുവദിക്കൂ. 2013-14 മുതൽ ഫൈവ് സ്റ്റാ൪ ഹോട്ടലുകൾക്ക് മാത്രമേ ബാ൪ അനുവദിക്കൂ.
ബാറുകളുടെ പ്രവ൪ത്തനസമയം മൂന്ന് മണിക്കൂ൪കണ്ട് വെട്ടിക്കുറക്കും. പുതിയ ബാ൪ അനുവദിക്കുമ്പോൾ പഞ്ചായത്തുകളിൽ മൂന്ന് കിലോമീറ്ററും മുനിസിപ്പാലിറ്റി/കോ൪പറേഷൻ അതി൪ത്തികളിൽ ഒരു കിലോമീറ്ററും എന്ന ദൂരപരിധി നിബന്ധന ഏ൪പ്പെടുത്തി. കൈവശം വെക്കാവുന്ന മദ്യത്തിൻെറ തോത് 27.1 ലിറ്ററിൽനിന്ന് 15 ലിറ്ററാക്കി. മദ്യം വിൽക്കാനും വാങ്ങാനുമുള്ള പ്രായപരിധി 18ൽനിന്ന് 21 ആക്കി.
കള്ളുചെത്ത് വ്യവസായം സംരക്ഷിക്കും. വ്യാജകള്ളിൻെറ ഉൽപാദനവും വിതരണവും തടയും. നടപ്പുവ൪ഷവും കള്ളുഷാപ്പ് നടത്തിപ്പിൽ സൊസൈറ്റി സംവിധാനം അനുവദിക്കില്ല. കള്ളുഷാപ്പ് നടത്തിപ്പ് ഗ്രൂപ്പടിസ്ഥാനത്തിലാണ് അനുവദിക്കുക. തൃശൂ൪ താലൂക്കിൽ റേഞ്ച് അടിസ്ഥാനത്തിലോ താലൂക്ക് മൊത്തത്തിലോ ഷാപ്പുകൾ അനുവദിക്കും.
ബാറുകളുടെ പ്രവ൪ത്തന സമയം പഞ്ചായത്തുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 10 വരെയും മുനിസിപ്പൽ/കോ൪പറേഷൻ പ്രദേശങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെയുമാക്കും.ഫൈവ് സ്റ്റാ൪ ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ അബ്കാരി സ്ഥാപനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽനിന്ന് ഒഴിവാക്കും. ഫൈവ് സ്റ്റാ൪ ഹോട്ടലുകളെ പുതുതായി കൊണ്ടുവന്ന ദൂരപരിധി (ബാ൪ ടു ബാ൪) നിയമത്തിൽനിന്ന് ഒഴിവാക്കും.എഫ്.എൽ.3 ലൈസൻസ് ലഭിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 30 മുറികളെങ്കിലും നി൪ബന്ധമാക്കും. നിലവിലുള്ള എഫ്.എൽ 3 ലൈസൻസ് കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാതെ, നിലവിലുള്ള ലൈസൻസിയുടെ പേരിൽ മാറ്റം വരുത്താൻ പ്രത്യേകം ഫീസ് ഈടാക്കാതെ അനുവാദം നൽകും. ഇത് ക്ളബുകൾക്കും കോ൪പറേറ്റ് മാനേജ്മെൻറുകൾക്കുമായി പരിമിതപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.