അഭയകേസ് ഒതുക്കാന്‍ കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചു -പ്രഫ. ത്രേസ്യാമ്മ
text_fieldsകോട്ടയം: അഭയകേസ് ഒതുക്കാൻ കോട്ടയം ആ൪ച്ച് ബിഷപ് മാ൪ കുര്യാക്കോസ് കുന്നശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുൻ പ്രഫസ൪ ത്രേസ്യാമ്മ. ആ൪ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതൽ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവ൪ ആരോപിച്ചു.
കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതൽ ബന്ധം. ഈ ബന്ധങ്ങൾ സിസ്റ്റ൪ അഭയ കേസ് ഒതുക്കാൻ അദ്ദേഹം ഉപയോഗപ്പെടുത്തി.
സിസ്റ്റ൪ അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച വിടുതൽ ഹരജിക്കെതിരെ സി.ബി.ഐ സമ൪പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങൾ വസ്തുതാപരമാണെന്നും ത്രേസ്യാമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിലെ സാക്ഷികൂടിയാണ് ഇവ൪.
ബി.സി.എം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റ൪ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആ൪ച്ച് ബിഷപ് കൂടിയായ മാ൪ കുന്നശേരി വളരെ അടുപ്പം പുല൪ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു.
ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റ൪ സാവിയോക്ക് എതിരായിരുന്നു. അതിനാൽ, അവരെ പിതാവ് നി൪ബന്ധിത വി.ആ൪.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
പിതാവുമായി അടുപ്പമുള്ളവ൪ക്ക് ആനുകൂല്യം നൽകുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പതിവായിരുന്നു. നേപ്പാളി ഗൂ൪ഖയെ ഉഴവൂ൪ കോളജിൻെറ സൂപ്രണ്ടാക്കിയതും എല്ലാ കാര്യങ്ങൾക്കും സാക്ഷിയായ അദ്ദേഹത്തിൻെറ വായ അടപ്പിക്കാനായിരുന്നു.
സിസ്റ്റ൪ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പേടിപ്പിച്ചാണ് അഭയകേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ആ൪ച്ച് ബിഷപ്പിനെ വരുതിയിൽ നി൪ത്തിയിരുന്നത്.
സിസ്റ്റ൪ സ്റ്റെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. പൂതൃക്കയിലും ചേ൪ന്നാണ് സിസ്റ്റ൪ അഭയയെ കൊന്നത്.
ഇക്കാര്യങ്ങളൊക്കെ താൻ സി.ബി.ഐക്കുമുന്നിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലുതവണ സി.ബി.ഐ ഉദ്യോഗസ്ഥ൪ തന്നെ വന്നുകണ്ടെന്നും ചോദ്യം ചെയ്യുകയായിരുന്നില്ല താൻ എല്ലാ വിവരവും അവരോട് തുറന്നുപറയുകയാണ് ചെയ്തതെന്നും പ്രഫ. ത്രേസ്യാമ്മ വ്യക്തമാക്കി.
സഭാ നേതൃത്വത്തിനെതിരെ പറയുന്നവരുടെ കുടുംബം തക൪ക്കുമെന്നതിനാലാണ് ആരും ഒന്നും തുറന്നുപറയാത്തത്. പണ്ടൊക്കെ തനിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു. ഇപ്പോൾ പേടിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.