ഒളിമ്പിക്സ് സന്ദേശവുമായി സൈക്കിള്‍ റാലി
text_fieldsകോഴിക്കോട്: 30ാം ഒളിമ്പിക്സിൻെറ സന്ദേശവുമായി ആഴ്ചവട്ടം ഗവ.ഹയ൪സെക്കൻഡറി സ്കൂൾ വിദ്യാ൪ഥികൾ നഗരത്തിലെ വിവിധ സ്കൂളുകൾ ബന്ധിപ്പിച്ചുകൊണ്ട്് സൈക്കിൾ റാലി നടത്തി. ബി.ഇ.എം ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ, സാമൂര്യൻസ് ഹയ൪ സെക്കൻഡറി സ്കൂൾ, ഗണപത് ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സന്ദ൪ശിച്ചു.
സ്കൂൾ എച്ച്.എം. എൻ. ഗീത ഉദ്ഘാടനം ചെയ്തു. കായികാധ്യാപക സംസ്ഥാന പ്രസിഡൻറ് പ്രഭാകരൻ കോറോത്ത് ഒളിമ്പിക്സ് സന്ദേശംനൽകി. ജില്ലാ സ്പോ൪ട്സ് ഓ൪ഗനൈസ൪ ടി.എം.അബ്ദുൽറഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ഹരീന്ദ്രലാൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജയപ്രഭ, സ്റ്റാഫ് സെക്രട്ടറി ടി.ദേവാനന്ദൻ മാസ്റ്റ൪, അബൂബക്ക൪ മാസ്റ്റ൪, പി.ടി.എ മെംബ൪ ജലീൽ, പ്രദീപൻ മാസ്റ്റ൪, ഷാജു മാസ്റ്റ൪, കായികാധ്യാപകൻ ജോണി എന്നിവ൪ സംസാരിച്ചു. മനോഹരൻ മാസ്റ്റ൪ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.