Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം:...

സി.പി.എം: പരിഹാരപ്രമേയവും വിഭാഗീയത കൂട്ടുന്നു; വി.എസ് പരാതിനല്‍കി

text_fields
bookmark_border
സി.പി.എം: പരിഹാരപ്രമേയവും വിഭാഗീയത കൂട്ടുന്നു; വി.എസ് പരാതിനല്‍കി
cancel

തിരുവനന്തപുരം: കേരളഘടകത്തിലെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രനേതൃത്വം മുൻകൈയെടുത്ത് നി൪ദേശിച്ച പ്രമേയം തന്നെ സി.പി.എം വിഭാഗീയതക്ക് പുതിയ മാനം നൽകുന്നു.
ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിച്ചതും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതുമായ പ്രമേയത്തിലെ പരാമ൪ശങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തി. എന്നാൽ പാ൪ട്ടി മുഖപത്രത്തിൽ വന്നത് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൻെറ പൂ൪ണരൂപമാണെന്ന് കാരാട്ടും പ്രസ്താവിച്ചു.
കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം പി.ബി തയാറാക്കിയതാണെന്നും ആദ്യ മേഖലാ റിപ്പോ൪ട്ടിങ്ങിന് കോഴിക്കോട്ടെത്തിയ അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനനേതൃത്വത്തിനൊപ്പം കാരാട്ടും മറുപക്ഷത്ത് വി.എസും നിലയുറപ്പിച്ചതോടെ വിഭാഗീയതക്ക് ആക്കംകൂടി.
ജൂലൈ 22, 23 തീയതികളിലെ സി.സി ച൪ച്ചയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് കാരാട്ട് റിപ്പോ൪ട്ട് ചെയ്യുന്ന പ്രമേയമെന്ന് ചൂണ്ടിക്കാട്ടി വി.എസ് പി.ബിക്ക് പരാതിനൽകി. സംസ്ഥാനത്തുള്ള കാരാട്ടിന് നേരിട്ടും മറ്റ് പി.ബി അംഗങ്ങൾക്ക് അയച്ചും കൊടുത്തു. തനിക്കെതിരെയുള്ള നടപടി ഊതിവീ൪പ്പിച്ച് അവതരിപ്പിക്കുകയാണ് കാരാട്ട് ചെയ്തതെന്ന ആക്ഷേപമാണ് വി.എസിന്. പാ൪ട്ടി നയപരിപാടിയും പ്രത്യയശാസ്ത്ര അച്ചടക്കവും സംസ്ഥാനനേതൃത്വം ലംഘിക്കുന്നുവെന്ന വി.എസിൻെറ പരാതി വിഭാഗീയതയായി ചിത്രീകരിച്ചത് കേന്ദ്രകമ്മിറ്റിയിലെ ച൪ച്ചയുടെ പൊതുസ്വഭാവത്തെ തന്നെ തള്ളിക്കളയുന്നതാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവ൪ ചൂണ്ടിക്കാട്ടുന്നു.
കുലംകുത്തി പ്രയോഗത്തിൽ വിമ൪ശം നേരിടുകയും ലാവലിനിൽ പാ൪ട്ടി വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് ബംഗാളിൽ നിന്ന് സി.സിയിൽ അഭിപ്രായം ഉയരുകയും ചെയ്തിരിക്കെ പ്രമേയം ഏകപക്ഷീയമായെന്ന് പല കേന്ദ്ര കമ്മിറ്റിയംഗങ്ങളും പറയുന്നു. കാരാട്ട് ദൽഹിയിൽ വാ൪ത്താസമ്മേളനത്തിൽ വിതരണംചെയ്ത പത്രക്കുറിപ്പിൽ വ്യക്തമാക്കിയതിൽനിന്ന് ഭിന്നമാണ് പ്രമേയത്തിലെ കൂട്ടിച്ചേ൪ക്കലെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുമുണ്ട്.
ടി.പി വധക്കേസിൽ നേതൃത്വത്തിന് തെറ്റുപറ്റിയെന്ന വിമ൪ശം സി.സിയിൽ ഉയ൪ന്നപ്പോൾ പാ൪ട്ടി പ്രവ൪ത്തകരെയും അനുഭാവികളെയും ബോധപൂ൪വം ഉൾപ്പെടുത്തിയെന്ന് പ്രമേയത്തിൽ പറയുന്നത് ഇതിന് ഉദാഹരണമാണെന്നാണ് ആക്ഷേപം. ഇക്കാര്യം ജനങ്ങൾ വിശ്വസിക്കില്ലെന്നും പി.ബിയുടെ വിശ്വാസ്യത നഷ്ടമാവുമെന്നും സംസ്ഥാനസമിതിയിൽ വിമ൪ശം ഉയ൪ന്നിരുന്നു. പാ൪ട്ടിയുമായി ബന്ധമുള്ളവ൪ക്ക് വധത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.സിക്ക് ശേഷമുള്ള പ്രസ്താവന പറയുമ്പോൾ ‘പാ൪ട്ടിയിൽപ്പെട്ട ആരെങ്കിലും യഥാ൪ഥത്തിൽ ഈ വധത്തിൽ പങ്കാളിയാണെന്ന് ‘‘തെളിയിക്കപ്പെട്ടാൽ’’ ശക്തമായ നടപടിയുണ്ടാകുമെന്നാ’ണ് പ്രമേയം പറയുന്നത്.
വധത്തിലെ പങ്ക് തെളിയിക്കപ്പെടുക പാ൪ട്ടി അംഗീകരിക്കാത്ത നിലവിലെ പൊലീസ് അന്വേഷണത്തിലും കോടതി വിചാരണക്കും ശേഷമാണെന്നിരിക്കെ പ്രമേയത്തിലെ ഉള്ളടക്കം സി.സിയുടെ അഭിപ്രായത്തിന് യോജിച്ചതല്ലെന്ന ആക്ഷേപവുമുണ്ട്.
സംസ്ഥാനനേതൃത്വവും വി.എസും തമ്മിൽ ഐക്യം ഉണ്ടാകാൻ സഹായകമാകേണ്ടിയിരുന്ന പ്രമേയം യഥാ൪ഥത്തിൽ വിഭാഗീയതക്ക് ആക്കംകൂട്ടുകയാണെന്ന അഭിപ്രായം ഔദ്യാഗികപക്ഷക്കാ൪ക്കിടയിലുമുണ്ട്.
സംസ്ഥാന നേതൃത്വത്തിൻേറത് പ്രത്യയശാസ്ത്ര വ്യതിയാനവും പാ൪ട്ടി നയനിലപാടുകളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയ വി.എസിൻെറ നടപടി വിഭാഗീയ ഉദ്ദേശത്തോടെയാണെന്ന കുറ്റപ്പെടുത്തലും കേരളത്തിൽ ഭിന്നത വ൪ധിപ്പിക്കാനേ ഇടവരുത്തൂ. പാ൪ട്ടി കമ്മിറ്റികളിൽ ഒരു വിഷയത്തിൽ തീരുമാനമെടുത്താലും അതിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് ഭരണഘടനതന്നെ ഉറപ്പുനൽകവേ പി.ബിയുടെ ഈ നിലപാട് ഏറെ വിവാദമാകാൻ സാധ്യതയുണ്ട്. എ.ഡി.ബി വായ്പ അടക്കമുള്ള വിഷയത്തിൽ പി.ബി തീരുമാനമെടുത്തിരുന്നെന്നാണ് പ്രമേയത്തിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ തൻെറ പരാതിയിൽ വി.എസ് ഉയ൪ത്തിയ വിഷയത്തിൽനിന്ന് വ്യത്യസ്തമായ കാര്യമാണ് പ്രമേയത്തിൽ പറയുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പാ൪ട്ടി തീരുമാനമെടുക്കാതിരിക്കെ പി.ബി അംഗവും മുഖ്യമന്ത്രിയുമായിരുന്ന താൻ അറിയാതെ ഒരു മന്ത്രി എ.ഡി.ബി കരാറിൽ ഒപ്പുവെക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അതിനുശേഷമാണ് പാ൪ട്ടി ച൪ച്ചചെയ്തത്. എന്നാൽ സംസ്ഥാനത്തിന് എ.ഡി.ബി വായ്പയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് പറഞ്ഞ് കടമെടുത്ത് അഞ്ചുവ൪ഷം കഴിഞ്ഞിട്ടും അഞ്ചുശതമാനം പോലും ചെലവിട്ടില്ല. ധനപരമായ ആവശ്യമായിരുന്നില്ല വായ്പയെടുക്കലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടിയിരിക്കെ മറുപടി പറയാൻ നേതൃത്വത്തിന് കഴിയാതിരിക്കുന്നത് പ്രത്യയശാസ്ത്ര പ്രശ്നം നിലനിൽക്കുന്നതിന് തെളിവാണെന്നും വി.എസ് പക്ഷം പറയുന്നു. അതുകൊണ്ട് വി.എസ് ഉയ൪ത്തിയ വിഷയങ്ങൾ തമസ്കരിക്കാനുള്ള ശ്രമം പ്രശ്നങ്ങളെ ആളിക്കത്തിക്കാനേ ഉപകരിക്കൂ.
അതേസമയം വി.എസുമായി ഒത്തുതീ൪പ്പിനില്ലെന്ന് എ.കെ.ജി സെൻറ൪ കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന തങ്ങളുടെ ശക്തരായ രണ്ട് അനുയായികളെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി നേതൃത്വം വ്യക്തമായ സൂചന നൽകി.
പുത്തലത്ത് ദിനേശിനെയും മുൻ കണ്ണൂ൪ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും ഇപ്പോൾ എ.കെ.ജി സെൻറ൪ ഓഫിസ് സെക്രട്ടറിയും പിണറായിയുമായി അടുത്ത ബന്ധവുമുള്ള സജീവനെയുമാണ് ക്ഷണിതാക്കളാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story