വലിയകാവ് വനഭൂമി തട്ടിപ്പ് ശ്രമം തുടങ്ങിയത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
text_fieldsമല്ലപ്പള്ളി: വ്യാജരേഖയുണ്ടാക്കി പൊന്തൻപുഴ-വലിയകാവ് റിസ൪വ് വനം സ്വന്തമാക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. കഴിഞ്ഞ ദിവസം വനഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച ആറുപേരെ പിടികൂടിയിരുന്നു.
432 ഏക്കറിനാണ് വ്യാജ ആധാരം ഉണ്ടാക്കിയത്. 1969 ൽ 2627ാം നമ്പറിൽ 140 ഏക്കറും 1970 ൽ 122 ാം നമ്പറിൽ 292 ഏക്കറും ഉൾപ്പെടുത്തിയാണ് വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയത്. 1969ലും ’70 ലുമായി ഇരവിപേരൂ൪ വള്ളംകുളം കിഴക്കേമുറിയിൽ വല്യക്കര ഉമ്മൻ, കാ൪ത്തികപ്പള്ളി പുലിത്തിട്ടകോയിക്കൽ മാധവൻ പിള്ളക്ക് സ്ഥലം എഴുതി നൽകിയതായാണ് വിലയാധാരത്തിൽ പറയുന്നത്.
തിരുവല്ല അഡീഷനൽ സബ്രജിസ്ട്രാ൪ ഓഫിസ് രേഖകൾ പ്രകാരം സ്വത്തുകളുടെയെല്ലാം അവകാശം നൈതല്ലൂ൪ കൈപ്പുഴകോയിക്കൽ രാമവ൪മ തമ്പുരാന് അവകാശപ്പെട്ടതാണ്. ഇയാൾ 3024, 4040 നമ്പറുകളായി ഉമ്മന് ഈ വസ്തുവകകളെല്ലാം നൽകി. എന്നാൽ, ഈ വസ്തുവകകൾക്ക് പട്ടയം ഇല്ല എന്ന് വ്യാജ ആധാരങ്ങളിലുണ്ട്. പണ്ടാരപ്പാട്ട ഇനത്തിൽ വരുന്നുവെന്നാണ് കാണിച്ചിട്ടുള്ളത്.
പണ്ടാരപ്പാട്ട ഇനത്തിൽ വരുന്ന വസ്തുവിന് ഉടമസ്ഥനും വ്യക്തമായ രേഖകളും ഉണ്ടായിരിക്കും. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും രേഖകൾ കൈവശമാക്കാനുള്ള പല ശ്രമങ്ങളും നടന്നിട്ടുണ്ട്. 1958 ജൂലൈ 10 മുതൽ അതിരുകൾ കെട്ടി ജണ്ടകൾ നി൪മിച്ച് റിസ൪വ് വനമായി സംരക്ഷിച്ചുവരികയാണ് ഈ സ്ഥലം.
വ്യാജരേഖ ചമച്ച് കൈവശപ്പെടുത്താൻ ശ്രമിക്കുന്ന സ്ഥലത്ത് ഇപ്പോൾ 500 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഏഴായിരത്തോളം ഏക്കറിലാണ് പൊന്തൻപുഴ -വലിയകാവ് റിസ൪വ് വനം വ്യാപിച്ച് കിടക്കുന്നത്.
കള്ളപ്രമാണങ്ങളും കാലഹരണപ്പെട്ട ഗ്രന്ഥവും മാത്രം തെളിവായി ചൂണ്ടിക്കാട്ടി വനഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കാനാണ് നാട്ടുകാരുടെയും സമര സമിതിയുടെയും തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.