കാറ്ററിങ് സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കുന്നില്ലെന്ന്
text_fieldsപത്തനംതിട്ട: കാറ്ററിങ് സ്ഥാപനങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതായി പരാതി. ആരോഗ്യ വകുപ്പ് അധികൃത൪ പരിശോധന നടത്താൻ തയാറാവുന്നില്ല. കാറ്ററിങ് സ്ഥാപനങ്ങൾ ലൈസൻസെടുത്തല്ല പ്രവ൪ത്തിക്കുന്നത്.
ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയാറാക്കുന്നു, പഴകിയ ഭക്ഷണ സാധനങ്ങൾ നൽകുന്നു, അജിനോമോട്ടോ, കൃത്രിമ കളറുകൾ എന്നിവ ചേ൪ക്കുന്നു, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല തുടങ്ങിയ നിരവധി പരാതികളാണ് കാറ്ററിങ് സ്ഥാപനങ്ങളെ കുറിച്ചുള്ളത്. മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം വിളമ്പുകയും ചെയ്യുന്നതായും ആരോപണമുണ്ട്. കാറ്ററിങ് സ്ഥാപനങ്ങളുടെ ഊണിന് ഏകീകൃത നിരക്കും ഇല്ല. വിവിധ സ്ഥാപനങ്ങൾ അവ൪ക്ക് തോന്നിയ പോലെയാണ് ചാ൪ജ് വാങ്ങുന്നത്. വെജിറ്റേറിയൻ ഊണിന് 100 രൂപ മുതൽ വാങ്ങുന്നുണ്ട്. നോൺ വെജിറ്റേറിയന് 125 രൂപ മുതലുമാണ് റേറ്റ്.
ഇതിനിടെ, ആരോഗ്യവകുപ്പ് അധികൃതരുടെ ഹോട്ടൽ റെയ്ഡുകൾ പ്രഹസനമാകുന്നതായി പരാതിയുണ്ട്. പത്തനംതിട്ട ടൗണിൽ കഴിഞ്ഞആഴ്ച ഫുഡ്സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും ചേ൪ന്ന് നാല് കടകളിൽ മാത്രമാണ് പരിശോധന നടത്തിയത്.
ഇതിൽ രണ്ട് കടകൾ താൽക്കാലികമായി പൂട്ടിച്ചിരുന്നെങ്കിലും പരിശോധന തുടരാൻ തയാറായില്ല.
ഇപ്പോഴും പഴയ നിലയിൽ തന്നെയാണ് ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകൾ പ്രവ൪ത്തിക്കുന്നത്.
വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പരിശോധനകൾ പാതി വഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി നിയമത്തിൻെറ പേരിൽ റെയ്ഡ് നടത്തി ഹോട്ടൽ ഉടമകളെ പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ യോഗം ചേരുകയും ഹോട്ടൽ ഗുണനിലവാരം ഉറപ്പിക്കാൻ പ്രത്യേകം സ്ക്വാഡ് രൂപവത്കരിക്കുകയും ചെയ്തു.
വ്യാപാരി പ്രതിനിധികൾ, ഹെൽത്ത് ഉദ്യോഗസ്ഥ൪, റിട്ട. ഹെൽത്ത് ഫുഡ് ഉദ്യോഗസ്ഥ൪ എന്നിവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സ്ക്വാഡിനെപ്പറ്റിയും ആക്ഷേപങ്ങൾ ഉയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.