ലണ്ടനില്‍ ഇന്ത്യക്ക് ആദ്യജയം; ഷൈന്‍ ചെയ്ത് കശ്യപ്
text_fieldsലണ്ടൻ: തിരിച്ചടികൾക്കിടയിൽ ആശ്വസിക്കാൻ ഇന്ത്യക്ക് ആദ്യ ജയം. ബാഡ്മിൻറൺ സിംഗ്ൾസിൽ പി. കശ്യപ് ആണ് ഇന്ത്യക്ക് ആദ്യജയം സമ്മാനിച്ചത്. ഗ്രൂപ് ഡിയിലെ ആദ്യമത്സരത്തിൽ ബെൽജിയത്തിൻെറ യുഹാൻ താനിനെയാണ് കശ്യപ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്. സ്കോ൪: 21-14, 21-12.
ആദ്യ സെറ്റ് 21 മിനിറ്റുകൊണ്ടാണ് കശ്യപ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ ബെൽജിയൻ താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മികച്ച സ൪വീസുകൾ കണ്ടെത്തി കശ്യപ് പോയൻറുകൾ വാരിക്കൂട്ടി. രണ്ടാം സെറ്റ് 14 മിനിറ്റുകൊണ്ട് അനായാസം സ്വന്തമാക്കി ഇന്ത്യക്ക് ആദ്യ വിജയമധുരം നൽകുകയായിരുന്നു.
ലോകറാങ്കിങ്ങിൽ 21ാം സ്ഥാനത്തുള്ള കശ്യപിൻെറ ആദ്യ ഒളിമ്പിക്സാണ് ലണ്ടനിലേത്. ബാഡ്മിൻറൺ സിംഗ്ൾസിൽ ലണ്ടനിലെ ഇന്ത്യയുടെ ഏക പ്രതിനിധി കൂടിയാണ് കശ്യപ്.
ഗ്രൂപ്പിലെ അടുത്തമത്സരത്തിൽ ലോക റാങ്കിങ്ങിൽ 11ാം സ്ഥാനത്തുള്ള വിയറ്റ്നാമിൻെറ തിയൻ മിൻഹ് ഗ്യൂൻ ആണ് 25കാരനായ കശ്യപിൻെറ എതിരാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.