ഇന്ത്യന്‍ സംഘത്തിലെ ‘അജ്ഞാത സുന്ദരി’ ബംഗളൂരുകാരി
text_fieldsബംഗളൂരു: ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ മാ൪ച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തിൽ കടന്നു കൂടിയ അജ്ഞാത സ്ത്രീ ബംഗളൂരുകാരി മധുര നാഗേന്ദ്രയാണെന്ന് തിരിച്ചറിഞ്ഞു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇവ൪ ബിരുദാനന്തര ബിരുദ വിദ്യാ൪ഥിയാണ്.
പതാകയേന്തി മാ൪ച്ച നയിച്ച സുശീൽ കുമാറിൻെറ വലതുവശത്ത് നീങ്ങിയ സ്ത്രീയുടെ സാന്നിധ്യം വിവാദമായിരുന്നു. ചുവപ്പ് ഷ൪ട്ടും നീല പാൻറ്സുമായിരുന്നു വേഷം. മഞ്ഞ സാരിയണിഞ്ഞ് മാ൪ച്ചിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ വനിതാ താരങ്ങൾക്ക് വിരുദ്ധമായി വേഷമണിഞ്ഞ ഇവ൪ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മാ൪ച്ച് പാസ്റ്റിൽ പങ്കെടുത്തത് ഉൾപ്പെടെ ഒളിമ്പിക്സ് കാണാനെത്തിയതിൻെറ നിരവധി ഫോട്ടോകൾ യുവതി തൻെറ ഫെയിസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ഇവരെ ബംഗളൂരുവിലെ സുഹൃത്തുക്കളും മറ്റും തിരിച്ചറിയുകയായിരുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയതാണ് മധുരയുടെ കുടുംബം. യുവതിക്കൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നെന്നും അയാൾ ഗ്രൗണ്ടിൽ പ്രവേശിച്ചില്ലെന്നും ഇന്ത്യൻ സംഘത്തലവൻ ബ്രിഗേഡിയ൪ പി.കെ മുരളീധരൻ രാജ പറഞ്ഞു.
ഇന്ത്യൻ സംഘത്തിന് നാണക്കേടുണ്ടാക്കിയ ഈ സുരക്ഷാ പിഴവിൽ പ്രതിഷേധിച്ച ഇന്ത്യൻ ഒളിമ്പിക് അധികൃത൪ സംഘാടക സമിതിക്ക് പരാതി നൽകിയിരുന്നു. ലോകം മുഴുവൻ വീക്ഷിച്ച ഉദ്ഘാടനച്ചടങ്ങിൽ കടന്നകൂടിയ ഈ അജ്ഞാത യുവതി ലോക മാധ്യമങ്ങളിലും വാ൪ത്തയായി. പറഞ്ഞു.
സംഘാടക സമിതി അന്വേഷിക്കുന്നു
ലണ്ടൻ: ഇന്ത്യൻ താരങ്ങളുടെ മാ൪ച്ച് പാസ്റ്റിൽ പുറമെ നിന്നുള്ള യുവതി പങ്കെടുത്ത സംഭവം ഗൗരവമായാണ് കാണുന്നതെന്നും ഇതേപ്പറ്റി അന്വേഷിച്ച് വരുകയാണെന്നും ലണ്ടൻ ഒളിമ്പിക് ഗെയിംസ് ഓ൪ഗനൈസിങ് കമ്മിറ്റി (ലോകോഗ്) ചെയ൪മാൻ സ൪ സെബാസ്റ്റ്യൻ കോ. ഉദ്ഘാടനച്ചടങ്ങിന് അവ൪ എത്തിയത് നിസ്സാരമായി കാണുന്നില്ല. ഇക്കാര്യത്തിൽ തങ്ങളുടേതായ ച൪ച്ചകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ മേഖലയിലൂടെ കടത്തിവിടാതെ യുവതിക്ക് ഒളിമ്പിക് പാ൪ക്കിൽ പ്രവേശിക്കാനാവില്ല. ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാനെത്തിയെന്ന വ്യാജേന കടന്നുകൂടിയെന്ന വിശദീകരണം ലഭിക്കാനാണ് സാധ്യതയെങ്കിലും അങ്ങനെ സംഭവിക്കരുതായിരുന്നുവെന്ന് സെബ് കോ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.