Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവാഹനാപകടത്തില്‍ മരിച്ച...

വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‍െറ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃവീട്ടുകാരുടെ ശ്രമമെന്ന്

text_fields
bookmark_border
വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‍െറ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃവീട്ടുകാരുടെ ശ്രമമെന്ന്
cancel

മസ്കത്ത്: ഒമാനിൽ ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ഭ൪ത്താവിൻെറ സ്വത്തുക്കൾ ഭ൪തൃവീട്ടുകാ൪ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും തനിക്കും മക്കൾക്കും താമസിക്കാൻ വീടുപോലും നൽകാതെ പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിധവയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരി 11ന് ഒമാനിലെ സിനാവിൽ പിക്കപ്പ് മറിഞ്ഞ് മരിച്ച തൃശൂ൪ വാടാനപ്പള്ളി ഗണേശമംഗലം അറക്കവീട്ടിൽ ഉസ്മാൻെറ മകൻ നാസറിൻെറ (39) ഭാര്യ അസ്മയാണ് (31) മസ്കത്ത് ഇന്ത്യൻ എംബസി വഴി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകിയത്.
ഭ൪ത്താവിന് ലഭിക്കേണ്ട ഇൻഷൂറൻസ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതിന് പുറമെ, ഭ൪ത്താവിന് കൂടി അവകാശമുള്ള ഗണേശമംഗലത്തെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. നാസ൪ അപകടത്തിൽ മരിച്ച ഒമാനിലെ അതോ റോഡിൽ ആറുവ൪ഷം മുമ്പുണ്ടായ അപകടത്തിൽ ഇവരുടെ മൂത്ത മകൻ ജസിൻ മരിച്ചിരുന്നു. അന്ന് ദിയാ പണമായി ലഭിച്ച പണം കൊണ്ട് നാട്ടിൽ നാസറിൻെറയും അസ്മയുടെയും പേരിൽ തൃശൂരിലെ എടമുട്ടത്ത് വാങ്ങിയ ഭൂമിയിൽ അവകാശം ഉന്നയിക്കുന്ന ഭ൪തൃവീട്ടുകാ൪ അവിടെ വീടുവെക്കാനും സമ്മതിക്കുന്നില്ലെന്നും അസ്മ പറയുന്നു.
ഒമാനിലെ മസീറ ദ്വീപിൽ വ്യാപാരസ്ഥാപനം നടത്തുന്നതിനിടെയാണ് നസീ൪ വാഹനാപകടത്തിൽ മരിച്ചത്. വ്യാപാരവുമായി ബന്ധപ്പെട്ട കടങ്ങൾ വീട്ടാമെന്ന് ഏറ്റിരുന്ന ഒമാനിലെ ഇദ്ദേഹത്തിൻെറ സഹോദരൻ റഫീഖ് സ്ഥാപനങ്ങൾ വിറ്റ് പണം കൈപറ്റിയെങ്കിലും കടംവീട്ടിയിരുന്നില്ലത്രെ. പണം ലഭിക്കാനുള്ളവ൪ നാട്ടിലേക്ക് വിളിക്കാൻ ആരംഭിച്ചതോടെയാണ് പഴയ ഫാമിലി വിസയിൽ ചുരുങ്ങിയ ദിവസം ബാക്കി നിൽക്കെ അസ്മയും രണ്ടുവയസുകാരി മകളും വീണ്ടും ഒമാനിലെത്തിയത്. തുട൪ന്ന് മസീറയിലെ മലയാളി സമാജം പ്രവ൪ത്തകരുടെയും ജമാഅത്ത് കമ്മിറ്റി അംഗങ്ങളുടെയും സഹായത്താലാണ് നസീറിൻെറ ഡയറി കണ്ടെത്തി മസീറയിലെ ഗവ൪ണറുടെ കൂടി സാന്നിധ്യത്തിലാണ് കിട്ടാനും കൊടുക്കാനുമുള്ള തുകകൾ തീ൪പ്പാക്കിയതെന്ന് ഇവ൪ പറയുന്നു. ഭ൪ത്താവ് മരിച്ച് ഇദ്ദാകാലാവധി പൂ൪ത്തിയാകുന്നതിന് മുമ്പേ ഇൻഷൂറൻസ് പോളിസിയിൽ അവകാശിയുടെ പേര് മാറ്റുന്നതിന് വെള്ളകടലാസിൽ ഒപ്പുവപ്പിക്കാൻ ഭ൪ത്താവിൻെറ ബന്ധുക്കൾ ശ്രമിച്ചുവത്രെ.
തൻെറ വിവാഹസമയത്ത് ലഭിച്ച നൂറുപവൻ സ്വ൪ണം വിറ്റ പണം കൂടി ഉപയോഗിച്ചാണ് ഗണേശമംഗലത്ത് 20 സെൻറ് ഭൂമിയിൽ വീടുവെച്ചത്. ഇദ്ദ തീരും മുമ്പേ ഈ വീട്ടിൽ നിന്ന് തന്നെ ഇറക്കിവിട്ടുവെന്നും അസ്മ പറഞ്ഞു. തനിക്കും മക്കൾക്കും താമസിക്കാൻ വീടുവെക്കുന്നതിനാണ് മകൻ മരിച്ചപ്പോൾ വാങ്ങിയ സ്ഥലം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടത്.
നാസ൪ മരിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിൻെറ മാതാപിതാക്കൾക്കും ഈ ഭൂമിയിൽ അവകാശമുണ്ട്. ഇതുവിട്ടുകൊടുത്ത് മക്കളുടെ പേരിൽ രജിസ്റ്റ൪ ചെയ്യാൻ അനുവദിക്കുന്നില്ലത്രെ. ഇതിനിടെ നാസറിൻെറ പേരിൽ നാട്ടിലുണ്ടായിരുന്ന സ്കോ൪പിയോ വാഹനവും സഹോദരങ്ങൾ വ്യാജഒപ്പിട്ട് ഇവരറിയാതെ വിറ്റ് പണമാക്കിയെന്നും അസ്മ പറഞ്ഞു.
എന്നാൽ, അസ്മയുടെ ആരോപണങ്ങൾ പലതും അടിസ്ഥാനമില്ലാത്തതാണെന്ന് നാസറിൻെറ സഹോദരൻ റഫീഖ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. നാസറിൻെറ വസ്തുക്കളും സാധനങ്ങളും മരണം നടന്ന ദിവസങ്ങൾക്കകം നാട്ടിലേക്ക് അയച്ചിരുന്നു.
കണക്കുകൾ എഴുതിയ ഡയറി നാട്ടിൽ നിന്ന് വരുത്തിയതാണ്. അതിന് മുമ്പേ കടങ്ങൾ താൻ കൊടുത്തുവീട്ടിയിരുന്നെന്നും ഇദ്ദേഹം അവകാശപ്പെട്ടു. അസ്മ തൻെറ മാതാപിതാക്കളുമായി നേരത്തേ പിണക്കത്തിലാണ്.
മരിച്ച സഹോദരൻ നാസറും താനും തമ്മിൽ നേരത്തേ നല്ല ബന്ധത്തിലല്ല. ഈ സാഹചര്യത്തിൽ തങ്ങളെ കുടുക്കാനാണ് ഇത്തരമൊരു പരാതിയെന്നും റഫീഖ് വിശദീകരിച്ചു.
ഭ൪ത്താവ് മരിച്ച തനിക്ക് നാട്ടിൽ ഭ൪തൃവീട്ടുകാരെ ഭയന്ന് ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തൻെറ സുരക്ഷ ഉറപ്പുവരുത്താൻ നടപടി വേണമെന്നും അസ്മ പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story