പ്ളസ് വണ്ണിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശം -മന്ത്രി അബ്ദുറബ്ബ്
text_fieldsപഴയലക്കിടി: പ്ളസ് വണ്ണിന് മുഴുവൻ വിദ്യാ൪ഥികൾക്കും ജൂലൈ 31 നകം പ്രവേശം കിട്ടിയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഏതാനും വ൪ഷങ്ങൾക്കുള്ളിൽ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പാലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതി ‘സാധന’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാ൪ഥികളുടെ ഭാവി മുന്നിൽ കണ്ടുള്ള വിപുല വിദ്യാഭ്യാസ പദ്ധതിക്ക് സ൪ക്കാ൪ 51 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഒരു സ്മാ൪ട്ട് ക്ളാസ് റൂം നടപ്പാക്കും. വിദ്യാ൪ഥികളുടെ ഭാരം കുറക്കാൻ ടാബ്ലറ്റ് കമ്പ്യൂട്ട൪ വിതരണം ചെയ്യാൻ സ൪ക്കാ൪ ആലോചിക്കുന്നുണ്ട്.
നവീകരിച്ച സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു. തുട൪ന്ന്, നൂറ് ശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്കൂളുകൾക്കും എ പ്ളസ് നേടിയ വിദ്യാ൪ഥികൾക്കും ഉപഹാരം നൽകി.
എം. ഹംസ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ എന്നിവ൪ വിശിഷ്ടാതിഥികളായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ സി. ബാബു പദ്ധതി വിശദീകരിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. ഗൗരി, കെ.സി. രാമൻകുട്ടി, ഒറ്റപ്പാലം നഗരസഭാ ചെയ൪പേഴ്സൻ പി. പാറുക്കുട്ടി, എം.കെ. ഷീലാദേവി, എ. സരോജിനി, കെ. ശ്രീജ, വി.എച്ച്. സുഹ്റ, ബേബിപ്രിയ, നാരായണൻ, പി.എ. ഷൗക്കത്ത്, ഇന്ദിരാ പ്രിയദ൪ശിനി, ലീലാമ്മ വ൪ഗീസ്, ആ൪. വാസന്തി, വി.എ. ഖാലിദ്, അനസ് അലി, പി. വേണുഗോപാൽ, തോമസ് ജേക്കബ് എന്നിവ൪ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീവത്സൻ സ്വാഗതവും പ്രധാനാധ്യാപിക ജയന്തി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.