ഗ്യാസ് ചോര്‍ന്ന് ഓലവീട് കത്തി: കുടുംബം രക്ഷപ്പെട്ടു
text_fieldsനിറമരുതൂ൪: ഗ്യാസ് ചോ൪ന്ന് ആളിക്കത്തിയ വീട്ടിൽനിന്ന് നാലംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടരയോടെ വള്ളിക്കാഞ്ഞിരം പഞ്ചാരമൂലയിലാണ് സംഭവം. വീട് പൂ൪ണമായും കത്തി. ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കൂലിപ്പണിക്കാരനായ കൊല്ലപ്പറമ്പിൽ രവീന്ദ്രൻെറ വീടാണ് അഗ്നിക്കിരയായത്.
രവീന്ദ്രൻെറ ഭാര്യ ഷീജ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോരുകയും പൊടുന്നനെ തീ ആളിപ്പടരുകയുമായിരുന്നു. ഉടൻ ഷീജ ബഹളംവെച്ച് ഭ൪ത്താവിനെയും മക്കളെയും കൂട്ടി പുറത്തേക്ക് ഓടിയതിനാലാണ് രക്ഷപ്പെട്ടത്. മേൽക്കൂര, ചുമ൪, വസ്ത്രങ്ങൾ, പാത്രങ്ങൾ, ഫ൪ണീച്ചറുകൾ എന്നിവയെല്ലാം അഗ്നിക്കിരയായി. വീടിന് സമീപത്തെ തെങ്ങും കത്തി. നാട്ടുകാ൪ക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ അയൽ വീടുകളിലേക്ക് പടരുന്നത് തടയാനായി.
തിരൂരിൽനിന്നെത്തിയ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫിസ൪ കെ.വി. കുഞ്ഞിമുഹമ്മദും സംഘവും സിലിണ്ട൪ പരിശോധിച്ചു. രാത്രി പത്തോടെയാണ് തീ പു൪ണമായും കെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.