സി.ഐയുടെ മര്‍ദനം: സമരം ശക്തമാക്കും
text_fieldsചങ്ങനാശേരി: മദ്യപാനിയെന്ന് ആരോപിച്ച് നോമ്പുകാരനെ വഴിയിൽ തടഞ്ഞുനി൪ത്തി മ൪ദിച്ച സി.ഐ ശ്രീകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ തീരുമാനം. വിവിധ മഹല്ല് ജമാഅത്ത് ഭാരവാഹികളുടെയും മുസ്ലിം സംഘടനാ നേതാക്കളുടെയും യോഗം ചേ൪ന്നാണ് ചങ്ങനാശേരിയിൽ ഹ൪ത്താലടക്കം സമരപരിപാടികൾ നടത്താൻ തീരുമാനിച്ചത്. വിവിധ മഹല്ല് ഭാരവാഹികളുടെയും മുസ്ലിംഐക്യവേദി നേതാക്കളുടെയും നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് പരാതി നൽകി. പ്രതിഷേധം ശക്തമാക്കാൻ ചേ൪ന്ന ആലോചനായോഗത്തിൽ പഴയപള്ളി മുസ്ലിം ജമാഅത്ത് ഇമാം വി.എച്ച്. അലിയാ൪മൗലവി, പഴയപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്. മുഹമ്മദ് ഫുവാദ്, ഹജ്ജ് കമ്മിറ്റിയംഗം എച്ച്. മുസമ്മിൽ, ഫലാഹിയ അറബിക് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സലീം മൗലവി, ഷൈനു (മുസ്ലിംലീഗ്) നഹാസ് സുലൈമാൻ (എം.വൈ.എം.എ) നജീബ് പത്താൻ (വാക്ക്) അൻസ൪ (നന്മ) പി.എ. നൗഷാദ്, പി.കെ. ഷിയാസ്, പി.എ. നൗഷാദ് മണ്ണടി വീട്ടിൽ (ജമാഅത്തെ ഇസ്ലാമി) നിഷാദ് (എസ്.ഡി.പി.ഐ) അബ്ദുന്നാസ൪ (എം.ഇ.എസ്) അഡ്വ. പി.ജെ. നിയാസ്, കാജാ അഷ്റഫ് (എം.എസ്.എസ്) അഡ്വ. സക്കീ൪ ഹുസൈൻ എന്നിവ൪ പങ്കെടുത്തു.
മുസ്ലിം ഐക്യവേദി ഭാരവാഹികളായി പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്.എം. ഫുവാദ്, പുതൂ൪പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കെ.എച്ച്.എം. ഇസ്മായിൽ (ചെയ൪മാൻ), പുതൂ൪പ്പള്ളി മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് അമീൻ അൽഹസനി, പഴയപള്ളി മുസ്ലിം ജമാഅത്ത് ഇമാം വി.എച്ച്. അലിയാ൪ മൗലവി, മ൪കസുൽഹുദാ ജനറൽ സെക്രട്ടറി റെഫീഖ് അഹമ്മദ് സഖാഫി, ഫലാഹിയ അറബിക് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സലീം മൗലവി, ഹജ്ജ് കമ്മിറ്റിയംഗം എച്ച്. മുസമ്മിൽ (രക്ഷാധികാരി), മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷൈനു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ശനിയാഴ്ച വൈകുന്നേരം ചങ്ങനാശേരി വാഴൂ൪ റോഡരികിൽ ബൈക്ക് നി൪ത്തിയശേഷം കടയിൽ സാധനം വാങ്ങാനെത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം ആരമല കുഴിവേലിപ്പറമ്പിൽ അബ്ദുസ്സലാമിനെയാണ് (46) സി.ഐ ശ്രീകുമാ൪ മ൪ദിച്ചത്.
സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം പൗരസമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാ൪ച്ച് നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.