കോട്ടയത്ത് പുതിയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്
text_fieldsകോട്ടയം: നഗരത്തിലെ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ് പൊളിച്ചുനീക്കി പുതിയ ബസ് ടെ൪മിനലും കൊമേഴ്സ്യൽ കോംപ്ളക്സും നി൪മിക്കാൻ തീരുമാനിച്ചു. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേ൪ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
4.44 ഏക്ക൪ സ്ഥലത്ത് 31 കോടിയുടെ പദ്ധതി മൂന്നുവ൪ഷത്തിനകം പൂ൪ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.സി-എ൪ത്ത് ഏജൻസിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. 20,000 ചതുരശ്ര അടി വിസ്തീ൪ണമുള്ള പുതിയ സ്റ്റാൻഡിൽ 24 ബസ്ബേകളും പതിനേഴ് ബസുകൾക്കുള്ള ഗാരേജും ഉണ്ടാകും. യാത്രക്കാ൪ക്കും കെ.എസ്.ആ൪.ടി.സി ജീവനക്കാ൪ക്കുമുള്ള വിശ്രമ കേന്ദ്രം, ടോയ്ലറ്റുകൾ, സ്വകാര്യ വാഹനങ്ങൾക്ക് പാ൪ക്കിങ് സൗകര്യം എന്നിവയുമുണ്ടാകും.
ഷോപ്പിങ് കോംപ്ളക്സിന് പുറമെ സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്ക് രണ്ട് പ്രവേശകവാടവും പുറത്തേക്കിറങ്ങാൻ മൂന്നുവഴികളും ഉണ്ടാകും. ബസുകൾ വരുന്നഭാഗത്ത് കാൽനടക്കാ൪ക്ക് സഞ്ചരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും. ബസുകൾ ടി.ബി ചുറ്റാതെ സുഗമമായി സഞ്ചരിക്കാൻ ടി.ബി റോഡിൽനിന്ന് സ്റ്റാ൪ ജങ്ഷനിലേക്കുള്ള വഴി വീതികൂട്ടും. കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ് താത്കാലികമായി നാഗമ്പടം സ്വകാര്യബസ്സ്റ്റാൻഡിലേക്ക് മാറ്റിയാണ് നി൪മാണം തുടങ്ങുക. നാഗമ്പടം സ്വകാര്യബസ്സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ കെ.എസ്.ആ൪.ടി.സി ഓഫിസും ജീവനക്കാരുടെ വിശ്രമമുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കാനും ആലോചനയുണ്ട്. പുതിയ ബസ് ടെ൪മിനലിൻെറയും കൊമേഴ്സ്യൽ കോംപ്ളക്സിൻെറയും രൂപരേഖ പരിശോധിച്ച മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും ഉദ്യോഗസ്ഥരും നാഗമ്പടം സ്റ്റാൻഡും സന്ദ൪ശിച്ചു. മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪, ജില്ലാ കലക്ട൪ മിനി ആൻറണി, കെ.എസ്.ആ൪.ടി.സി മാനേജിങ് ഡയറക്ട൪ കെ.ജി. മോഹൻലാൽ, ജനറൽ മാനേജ൪ വേണുഗോപാൽ, എ.ഡി.എം. ടി.വി. സുഭാഷ്, കെ.എസ്.ആ൪.ടി.സി ഉദ്യോഗസ്ഥരായ സുകുമാരൻ, രാജ്കുമാ൪, സെബാസ്റ്റ്യൻ തോമസ് എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.