Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ തകര്‍ക്കാന്‍ കള്ളക്കേസെടുക്കുന്നു -പിണറായി

text_fields
bookmark_border
സി.പി.എമ്മിനെ തകര്‍ക്കാന്‍  കള്ളക്കേസെടുക്കുന്നു -പിണറായി
cancel

തിരുവനന്തപുരം: സി.പി.എമ്മിനെ തക൪ക്കാൻ ഉമ്മൻചാണ്ടി സ൪ക്കാ൪ കള്ളക്കേസുകൾ മെനയുന്നതിൻെറ ഭാഗമാണ് പി. ജയരാജൻെറ അറസ്റ്റെന്ന് പാ൪ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗിൻെറ സമ്മ൪ദം മാത്രമല്ല, കോൺഗ്രസ് നയവും ഇതിനുപിന്നിലുണ്ട്. പ്രതിഷേധിക്കാതിരിക്കാനാണ് കണ്ണൂ൪ ജില്ലയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ അതുകൊണ്ടൊന്നും പ്രതിഷേധം അടിച്ചമ൪ത്താൻ കഴിയില്ല.
കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ ഏറ്റവും വലിയ കാപട്യമുള്ളയാളാണ് ഉമ്മൻചാണ്ടി. അദ്ദേഹം തീരുമാനിക്കുന്നത് തിരുവഞ്ചൂ൪ രാധാകൃഷ്ണനിലൂടെ നടപ്പാക്കുകയാണ്. ഷുക്കൂ൪ വധക്കേസിൽ നേരത്തെ തെറ്റായ പ്രചാരണങ്ങൾ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. അത് പിറവം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. ഈ കേസുമായി പി. ജയരാജന് ഒരു ബന്ധവുമില്ല. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയരാജൻ ഗൂഢാലോചന നടത്തിയെന്ന പൊലീസിൻെറ വാദം പരിഹാസ്യമാണ്. കേസിൽ ജയരാജനെ നേരത്തെ ചോദ്യംചെയ്തതാണ്.
അന്നുതന്നെ പ്രതിയാക്കാൻ തീരുമാനിച്ചതിന് ശേഷമായിരുന്നു ചോദ്യംചെയ്യൽ. കേരളത്തിലെ പൊലീസിനെ എത്രമാത്രം പക്ഷപാതപരമായി ഉപയോഗിക്കുന്നു എന്നതിൻെറ തെളിവാണ് ഈ കേസ്. മുസ്ലിംലീഗുകാരുടെ ആക്രമണത്തിനിരയായ പാ൪ട്ടി പ്രവ൪ത്തകരെ കാണാൻ പോയ ജയരാജനെയും ടി.വി. രാജേഷിനെയും മുൻകൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ലീഗുകാ൪ ആക്രമിച്ചത്. കണ്ണൂ൪ എസ്.പിയെ അറിയിച്ചശേഷമാണ് ജയരാജൻ പ്രദേശം സന്ദ൪ശിച്ചത്. ലീഗ് ജില്ലാ നേതാക്കളുമായും സന്ദ൪ശനവിവരം ച൪ച്ചചെയ്തിരുന്നു. രാഷ്ട്രീയ പ്രവ൪ത്തക൪ തമ്മിൽ സംസാരിക്കുന്നത് ഗൂഢാലോചനയാകുന്നത് എങ്ങനെയെന്ന് പിണറായി ചോദിച്ചു.
പൊലീസിന് പ്രതികളെ കൊടുക്കലല്ല സി.പിഎമ്മിൻെറ പണിയെന്ന് മുഖ്യമന്ത്രിയുടെ പരാമ൪ശം ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.

അറസ്റ്റ് നീതിപൂ൪വകമല്ല -വി.എസ്

തിരുവനന്തപുരം: പി. ജയരാജനെ അറസ്റ്റ് ചെയ്തത് നീതിപൂ൪വകമാണെന്ന് പറഞ്ഞുകൂടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. നാൽപാടി വാസു, സേവേരി ഹോട്ടൽ നാണു കൊലക്കേസുകളിലും ഇ.പി. ജയരാജനെ വധിക്കാൻ വാടക ഗുണ്ടകളെ അയച്ച കേസിലുമെല്ലാം പ്രതിയായ കെ. സുധാകരൻ എം.പിക്കെതിരെ ഇനിയും കേസെടുത്തിട്ടില്ല. സുധാകരൻെറ ഡ്രൈവ൪ പ്രശാന്ത് ബാബുവിൻെറ വെളിപ്പെടുത്തലിനുശേഷവും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ല. കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതിയായ പി.കെ. ബഷീ൪ എം.എൽ.എയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതെല്ലാം തെളിയിക്കുന്നത് ജയരാജൻെറ അറസ്റ്റ് പക്ഷപാതപരമാണെന്നാണ്.

അധാ൪മികം -വൈക്കം വിശ്വൻ

കോട്ടയം: സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി.ജയരാജൻെറ അറസ്റ്റ് അധാ൪മികവും പ്രതിഷേധാ൪ഹവുമാണെന്ന് എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ. നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് സി.പി.എമ്മിനെ ഇല്ലാതാക്കാമെന്നത് ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂരിൻെറയും വ്യാമോഹമാണ്. യു.ഡി.എഫിൻെറ, പ്രത്യേകിച്ച് മുസ്ലിംലീഗിൻെറ സമ്മ൪ദത്തിൻെറ ഭാഗമായി കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് പി.ജയരാജനെയും ടി.വി. രാജേഷിനെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനുള്ള ഗൂഢശ്രമം നേരത്തേ തുടങ്ങിയതാണെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story