വിഴിഞ്ഞം പദ്ധതി റീടെന്‍ഡര്‍ ചെയ്യും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്ന൪ ടെ൪മിനലിൻെറ തുറമുഖ നടത്തിപ്പുകാരെ കണ്ടെത്താൻ വീണ്ടും ആഗോള ടെൻഡ൪ വിളിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലെ ടെൻഡറിൻെറ അന്തിമഘട്ടത്തിലെത്തിയ രണ്ട് കമ്പനികളിൽ വെൽപ്സണ് മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻെറ അനുമതി ലഭിച്ചിരുന്നുള്ളൂ.
വെൽപ്സണിൻെറ സാമ്പത്തിക ടെൻഡ൪ ഒട്ടും ആക൪ഷണീയമായിരുന്നില്ല. 450 കോടിയിലേറെ സ൪ക്കാ൪ ഗ്രാൻറ് ആവ൪ ആവശ്യപ്പെട്ടു. സെക്രട്ടറിതല സമിതി ച൪ച്ചനടത്തിയെങ്കിലും ചെറിയ വിട്ടുവീഴ്ചക്ക് മാത്രമേ അവ൪ തയാറായുള്ളൂ.
പുതിയ ടെൻഡ൪ വിളിക്കണമെന്ന ശിപാ൪ശയാണ് സെകട്ടറിതല സമിതി നൽകിയത്.
പദ്ധതിയുടെ പരിസ്ഥിതി ക്ളിയറൻസ് നവംബറോടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. പരിസ്ഥിതിഅനുമതി ലഭിച്ചശേഷമാണ് ടെൻഡ൪ വിളിക്കുക. പദ്ധതിക്ക് വയബിലിറ്റി ഗ്യാപ്പ്ഫണ്ടിങ്ങിന് അ൪ഹതയുണ്ടെന്നാണ് സ൪ക്കാറിന് ലഭിച്ച വിവരം. നിലവിലെ ടെൻഡറിൽ കേന്ദ്ര സഹായമില്ല. അത് നേടാൻ ശ്രമിക്കും.
മാസ്റ്റ൪ പ്ളാൻ ഉടൻ തയാറാക്കും. സാങ്കേതികത, സാധനങ്ങളുടെ സംഭരണം, നി൪മാണം എന്നിവയുടെ ടെൻഡറും ഉടൻ വിളിക്കും. 3000 കോടി രൂപയുടേതാണിത്. കബോട്ടാഷ് നിയമം പരിഷ്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. വല്ലാ൪പാടം പദ്ധതിക്ക് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചതെങ്കിലും വിഴിഞ്ഞത്തിനും അത് ഗുണംചെയ്യും.
കബോട്ടാഷ് നിയമം മാറ്റിയാൽ വിഴിഞ്ഞത്തിന് കൂടുതൽ സാധ്യത തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീടെൻഡറിലേക്ക് പോകുന്നതോടെ വിഴിഞ്ഞം പദ്ധതി യാഥാ൪ഥ്യമാകാൻ ഇനിയും വ൪ഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നുറപ്പായി.
ഇതിനകം മൂന്ന് തവണ ആഗോള ടെൻഡ൪ വിളിച്ചിരുന്നുവെങ്കിലും കരാറിലേക്ക് എത്താനായില്ല. കഴിഞ്ഞ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് നടത്തിയ ടെൻഡ൪ നേടിയ കമ്പനിക്ക് ചൈനീസ് പങ്കാളി ഉണ്ടായതിനാൽ കേന്ദ്രാനുമതി ലഭിച്ചില്ല. വീണ്ടും ആഗോള ടെൻഡ൪ വിളിച്ചു.
അതിൽ ടെൻഡ൪ നൽകിയ കമ്പനികൾ തമ്മിൽ ത൪ക്കമാവുകയും കോടതിയിൽ കേസ് വരുകയും ചെയ്തതോടെ അതും റദ്ദാക്കി. പിന്നീട് വിളിച്ച ആഗോള ടെൻഡറാണ് ഇപ്പോൾ റദ്ദാക്കിയത്.
അനന്തമായി നീളുന്നതോടെ പദ്ധതി തുകയും കുത്തനെ വ൪ധിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.