സുഭാഷ്ചന്ദ്രനും കുരീപ്പുഴക്കും യു.കെ. കുമാരനും ഗൗരിയമ്മക്കും സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsതൃശൂ൪: കേരള സാഹിത്യ അക്കാദമിയുടെ 2011ലെ അവാ൪ഡുകളും ആറ് എൻഡോവ്മെൻറ് അവാ൪ഡുകളും പ്രഖ്യാപിച്ചു. സുഭാഷ്ചന്ദ്രൻെറ ‘മനുഷ്യന് ഒരാമുഖം’ നോവലിനും കുരീപ്പുഴ ശ്രീകുമാറിൻെറ ‘കീഴാളൻ’ കവിതക്കും യു.കെ. കുമാരൻെറ ‘പൊലീസുകാരൻെറ പെൺമക്കൾ’ കഥക്കുമുള്ള അവാ൪ഡിന൪ഹമായി. കെ.ആ൪. ഗൗരിയമ്മയുടെ ‘ആത്മകഥ’ക്കാണ് ജീവചരിത്രം, ആത്മകഥ വിഭാഗത്തിൽ അവാ൪ഡ്.
മറ്റ് അവാ൪ഡുകൾ: നാടകം: ബാലസുബ്രഹ്മണ്യൻ (‘ചൊല്ലിയാട്ടം’), സാഹിത്യ വിമ൪ശം: ബി. രാജീവൻ (‘വാക്കുകളും വസ്തുക്കളും’), വൈജ്ഞാനിക സാഹിത്യം: എൽ.എസ്. രാജഗോപാലൻ (‘ഈണവും താളവും’), യാത്രാവിവരണം: ടി.എൻ. ഗോപകുമാ൪ (‘വോൾഗാ തരഗങ്ങൾ’), ഹാസസാഹിത്യം: ലളിതാംബിക (‘കളിയും കാര്യവും’). കെ.ബി. പ്രസന്നകുമാറിൻെറ ‘ക$’ വിവ൪ത്തനത്തിന് അവാ൪ഡ് നേടി. കെ. രാധാകൃഷ്ണൻെറ ‘ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്’ ബാലസാഹിത്യ അവാ൪ഡായ ശ്രീ പത്മനാഭസ്വാമി സമ്മാനത്തിന് അ൪ഹമായി. കാൽ ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയതാണ് അവാ൪ഡ്.
ആറ് എൻഡോവ്മെൻറ് അവാ൪ഡുകളും പ്രഖ്യാപിച്ചു. ഭാഷാ ശാസ്ത്രം, വ്യാകരണം, ശാസ്ത്ര പഠനം എന്നിവക്കുള്ള 2000 രൂപയുടെ ഐ.സി. ചാക്കോ അവാ൪ഡിന് ഡോ. എൻ.കെ. മേരിയുടെ ‘മലയാള വ്യാകരണ സിദ്ധാന്തങ്ങൾ’ അ൪ഹമായി. ഉപന്യാസത്തിനുള്ള 3000 രൂപയുടെ സി.ബി. കുമാ൪ അവാ൪ഡ് എസ്. ഗോപാലകൃഷ്ണൻെറ ‘കഥ പോലെ ചിലത് സംഭവിക്കുമ്പോൾ’ എന്ന കൃതിക്കാണ്. പ്രഫ. തുറവൂ൪ വിശ്വംഭരൻെറ ‘മഹാഭാരത പര്യടനം ഭാരതദ൪ശനം: പുന൪വായന’ എന്ന കൃതി വൈദിക സാഹിത്യത്തിനുള്ള 2000 രൂപയുടെ കെ.ആ൪. നമ്പൂതിരി അവാ൪ഡ് നേടി.
2000 രൂപയുടെ കനകശ്രീ അവാ൪ഡിന് ആര്യാംബികയുടെ ‘തോന്നിയ പോലൊരു പുഴ’ എന്ന കവിതയും 5000 രൂപയുടെ ഗീതാഹിരണ്യൻ അവാ൪ഡിന് ധന്യാരാജിൻെറ ‘പച്ചയുടെ ആൽബം’ എന്ന കഥാ സമാഹാരവും അ൪ഹമായി. ഡോ. ആന്നിയിൽ തരകൻെറ ‘ഭാരതീയ ദ൪ശനം ഇംഗ്ളീഷ് കവിതയിൽ’ എന്ന കൃതി വൈജ്ഞാനിക സാഹിത്യത്തിനുള്ള 3000 രൂപയുടെ ജി.എൻ.പിള്ള അവാ൪ഡ് നേടി. ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാ൪ഡ് സമ്മാനിക്കുമെന്ന് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനും സെക്രട്ടറി ആ൪. ഗോപാലകൃഷ്ണനും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ വടക്കേടത്ത്, നി൪വാഹക സമിതി അംഗങ്ങളായ പി.കെ. പാറക്കടവ്, ജോസ് പനച്ചിപ്പുറം, അജയപുരം ജ്യോതിഷ്കുമാ൪, ജെ.കെ.വി. സന്തോഷ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.