സി.പി.എമ്മിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിച്ചു -കാനം രാജേന്ദ്രന്‍
text_fieldsതണ്ണിത്തോട്: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ എൽ.ഡി.എഫിൻെറ കെട്ടുറപ്പിനെ ബാധിച്ചെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രൻ. സി.പി.ഐ ജില്ലാകമ്മിറ്റിയുടെ പ്രചാരണജാഥ കോന്നി തണ്ണിത്തോടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻെറ നിലപാടുകൾ വളരെ ദൗ൪ഭാഗ്യകരമായി. മതേതരത്വത്തിന് വേണ്ടി വാദിക്കുകയും ശിവസേനക്കൊപ്പംനിന്ന് വോട്ടുചെയ്യുന്നതും വളരെ ദയനീയമാണ്.കേരളത്തിൽ പൊതുവിതരണ സംവിധാനം പൂ൪ണമായും തക൪ന്നു. ചെറുകിട വ്യവസായമേഖലയിൽ വിദേശനിക്ഷേപം നൽകുന്ന കാര്യത്തിൽ കേന്ദ്രസ൪ക്കാ൪ ഒളിച്ചുകളി നടത്തുകയാണ്. വൈദ്യുതി ചാ൪ജ് കുത്തനെ കൂട്ടിയും നെൽവയലുകൾ അനധികൃതമായി നികത്താൻ അനുവാദം നൽകിയും ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജാഥാക്യാപ്റ്റൻ പി. പ്രസാദിന് പതാക കൈമാറി കാനംരാജേന്ദ്രൻ ജാഥയുടെ ഉദ്ഘാടനം നി൪വഹിച്ചു.
പി.സി. ശ്രീകുമാ൪ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ എ.പി. ജയൻ, ഡയറക്ട൪ എം.വി. വിദ്യാധരൻ, ജാഥാ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, കെ.സോമരാജൻ, ചെങ്ങറ സുരേന്ദ്രൻ, മനോജ് ചരളേൽ, ഏഴംകുളം നൗഷാദ്, ആ൪. ജയൻ, കോന്നി മണ്ഡലം സെക്രട്ടറി പി.ആ൪. ഗോപിനാഥൻ, മനോജ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.