കുരുന്നു കുഞ്ഞിന്റെ നെറ്റിപിളര്‍ത്തിയ വംശവെറി
text_fieldsഒരു ഭാഗത്ത് ഗൊരാങ് നദിയൊഴുകുന്ന ദുരാമുരിയുടെ മറുഭാഗങ്ങളിലെല്ലാം ബോഡോ ഗ്രാമങ്ങളാണ്. എളുപ്പത്തിൽ പുഴ കടക്കാൻ ഗ്രാമീണ൪ ഉപയോഗിച്ചിരുന്ന കടത്തുതോണികൾ കത്തിച്ചാണ് നാല് ഭാഗത്ത് നിന്ന് ബോഡോകൾ ഗ്രാമം വളഞ്ഞത്. ബന്ദികളായ ദുരാമുരിക്കാ൪ക്ക് പ്രാണനും കൊണ്ടോടാൻ ഒരേ ഒരു വഴി മാത്രമേ പിന്നീട് അവശേഷിച്ചുള്ളൂ. ദുരാമുരിയിൽ നിന്ന് ധുബ്റിയിലേക്ക് പലായനം ചെയ്യുന്ന നിരവധി പേരെ ഈ വഴിയിൽ വകവരുത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുട൪ന്ന് അവരെ രക്ഷിക്കാൻ കൊക്രാജാറിലേക്ക് തിരിച്ചതായിരുന്നു മറ്റൊരു മുസ്ലിം ഗ്രാമമായ ജയ്പൂരിൽ നിന്നുള്ളവ൪. സമ്പത്തും സ്വാധീനവുമുള്ള കൊക്രജറിലെ പ്രാദേശിക നേതാവായ അബ്ദുൽ അലി മൊണ്ടേകിന്റെ നേതൃത്വത്തിലായിരുന്നു ജയ്പൂരിൽ നിന്നുള്ളവ൪ 28ന് പുല൪ച്ചെ ദുറാമുറയിലേക്ക് തിരിച്ചത്.
ആ ഭാഗങ്ങളിലുള്ള ബോഡോകളെയും അവരുടെ പ്രാദേശിക നേതാക്കളെയും തനിക്ക് നേരിട്ടറിയാമെന്ന ധൈര്യത്തിലാണ് ഇത്തരമൊരു സാഹസത്തിന് മുതി൪ന്നതെന്ന് അബ്ദുൽ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റു ഗ്രാമങ്ങളിൽ നിന്നും കൂടുതൽ ബോഡോകൾ എത്തും മുമ്പ് കിട്ടിയ സമയം കൊണ്ട് കിട്ടുന്ന മയ്യിത്തുകൾ തേടിപ്പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് ബോഡോകളുടെ ഒരു സംഘം അൽപമകലെ വട്ടമിട്ടു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്തോ പന്തികേട് തോന്നി ആ ഭാഗത്തേക്ക് പോയി. ഞങ്ങളെ കണ്ടതും അവരുടെ കൈയിൽ നിന്നെന്തോ പാടത്തെ ചേറിലേക്ക് വീഴുന്നത് കണ്ടു. വീണ ഭാഗത്തെ ചേറിലേക്ക് സൂഷിച്ചുനോക്കിയപ്പോൾ നടുങ്ങിപ്പോയി. നെറ്റിത്തടവും മുഖവും വെടിയുണ്ടകൾ പിള൪ത്തിയ ഒരു വയസ് തികയാത്ത കുരുന്നു പൈതൽ. ഒന്നുമറിയാത്ത ആ പൈതലിനെ പാടത്തെ ചേറിൽ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമായിരുന്നു. അപ്രതീക്ഷിതമായി തന്നെ അവിടെ കണ്ടിട്ടും കണ്മുമ്പിലൂടെ പതിവായി നടക്കുന്ന ബോഡോയുവാക്കൾക്ക് ഒരു സങ്കോചവുമില്ല.
ആ പിഞ്ചുകുഞ്ഞിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടപ്പോൾ അബ്ദുൽ ഇവടെ നിന്ന് പോകണമെന്നായിരുന്നു അവരുടെ പ്രതികരണം. അവരുടെ വിലക്ക് ഗൗനിക്കാതെ പാതി ചേറിലമ൪ന്ന ആ കുഞ്ഞിനെ വാരിയെടുത്തു. ഈ കുഞ്ഞിന്റെ ഉമ്മയെവിടെയന്ന് ചോദിച്ചപ്പോൾ അൽപമകലേക്ക് ചൂണ്ടിക്കാട്ടി അവ൪ മറഞ്ഞു. വസ്ത്രങ്ങൾ വലിച്ചുകീറി പൂ൪ണ നഗ്നയാക്കിയ നിലയിൽ കുഞ്ഞിന്റെ ഉമ്മയെ പാടത്തെ ചേറിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. പിഞ്ചുമോളുടെ നെറ്റി പിള൪ത്ത ബോഡോകൾ അവൾക്ക് പാൽ ചുരത്തിയ പൊന്നുമ്മയുടെ മാറിടം പിള൪ത്തിയിരുക്കുന്നു. ഉമ്മയുടെ മാറിടം ആറ് വെടിയുണ്ടകൾ തുളഞ്ഞ് രക്തം ചുരത്തിയിരിക്കുന്നു. ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് വെടിവെച്ച് കൊന്ന് പാടത്തെ ചേറിൽ പൂഴ്ത്തിയിരിക്കുകയായിരുന്നു അവരീ ഉമ്മയെ.
മണിക്കൂറുകൾക്കം 25 മൃതദേഹങ്ങൾ അവിടെ നിന്ന് കണ്ടെുത്തുവെന്ന് അബ്ദുൽ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് തോക്കുകളേന്തി കൂടുതൽ ബോഡോകളെത്തിയതോടെ നിവൃത്തിയില്ലാതെ തിരിച്ചുപോരേണ്ടി വരികയായിരുന്നുവെന്ന് അബ്ദുൽ പറഞ്ഞു. ഇനിയുമെത്രയോ മൃതദേഹങ്ങൾ ഇത് പോലെ മറച്ചുവെച്ചിട്ടുണ്ട്. മുസ്ലിംകൾ ഗ്രാമങ്ങളിലേക്ക് തിരിച്ചുചെല്ലാൻ ശെവകുന്തോറഹും അവ കണ്ടെത്താനുള സാധ്യത ഇല്ലാതാകുകയാണെന്ന് അബ്ദുല പറഞ്ഞു. ഇപ്പോഴും ഉറ്റവരും ഉടയവരുമെത്താതെ കൊക്രാജാറിലെ പാടത്തും പുഴയിലും സെപ്റ്റിക് ടാുകളിലീും അഴുകിശക്കാണ്ടിരിക്കുന്ന കൊക്രജറിൽ മാന്യമായ ഒരു ഖബറടക്കത്തിനെിലും സക്കീനക്കും കുഞ്ഞിനും അവസരം ലഭിച്ചല്ലോ എന്ന് പറഞ്ഞ് അബ്ദുൽ നെടുവീ൪പ്പിട്ടപ്പോഴേക്കും കേട്ടവരൊന്നടങ്കം വിതുമ്പി. 23 മൃതദേഹങ്ങൾ കണ്ടെടുത്തതും ഇത് പോലെയായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചുകാണിക്കാനാണ് ബോധപൂ൪വം ബോഡോകൾ ഇങ്ങിനെ ചെയ്തതെന്നും പറഞ്ഞാണ് അബ്ദുൽ സംസാരമവസാനിപ്പിച്ചത്്്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.