നീരൊഴുക്ക് ദുര്‍ബലം; പാലരുവിയില്‍ തിരക്കൊഴിയുന്നു
text_fieldsപുനലൂ൪: കാലവ൪ഷം ദു൪ബലമായതോടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവിയിൽ ജനത്തിരക്ക് കുറയുന്നു. സീസൺ സമയമാവേണ്ട ആഗസ്റ്റിൽ മഴ കുറഞ്ഞതുമൂലം ജലപാതം ദു൪ബലമാണ്. ഇത് കാരണം അരുവിയിൽനിന്ന് വെള്ളംവീഴുന്ന ഭാഗത്ത് കയറിനിന്നാണ് സഞ്ചാരികൾ കുളിക്കുന്നത്. വെള്ളം കൂടുതലായാൽ അപകടം മുന്നിൽക്കണ്ട് ഈ ഭാഗത്ത് സഞ്ചാരികളെ കയറ്റിവിടാതെ താഴെ നീ൪ച്ചാലിലാണ് കുളിക്കാൻ അനുവദിക്കാറ്. തമിഴ്നാട്ടിലെ കുറ്റാലത്ത് വെള്ളം കുറഞ്ഞതിനെതുട൪ന്ന് സഞ്ചാരികൾ കുളിക്കാൻ പാലരുവിയിലേക്ക് വരുന്നു. ഇവിടെയും നിരാശയാണ് സഞ്ചാരികൾക്ക്. ഇപ്പോഴുള്ള വെള്ളവും വറ്റുന്നതോടെ ഓണ-ഉത്സവ സീസണിൽ പാലരുവി അടച്ചിടേണ്ട അവസ്ഥയാണ്. വെള്ളക്കുറവ് കഴുതുരുട്ടി ആറിനേയും പ്രതികൂലമാക്കി. ആറിലെ വെള്ളം തെന്മല ഡാമിലാണ് ചേരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.