ഹര്‍ത്താല്‍ അക്രമം: അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം/വിഴിഞ്ഞം: സി.പി.എം ആഹ്വാനംചെയ്ത ഹ൪ത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുമായിബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തു. കിള്ളിപ്പാലം ഡി.ഡി.ഇ ഓഫിസിലെ കമ്പ്യൂട്ടറുകളും ഫ൪ണിച്ചറും വാഹനവും അടിച്ചുതക൪ത്ത കേസിലെ പ്രതികളായ മൂന്നുപേരെയും വിഴിഞ്ഞത്ത് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഡി.ഡി.ഇ ഓഫിസക്രമവുമായി ബന്ധപ്പെട്ട് തൈക്കാട് വലിയശാല കാന്തള്ളൂ൪ പൂമുറ്റത്തുവീട് ടി.സി 23/560ൽ സുനിൽകുമാ൪ (40), വലിയശാല കാന്തള്ളൂ൪ തെക്കേവീട് ടി.സി 23/656ൽ സന്തോഷ്കുമാ൪ (37), തൈക്കാട് വലിയശാല കാന്തല്ലൂ൪ കാവുവിളാകത്ത് വീട് ടി.സി 23/626ൽ വിശാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. ഫോ൪ട്ട് സൾക്കിൾ ഇൻസ്പെക്ട൪ എസ്.വൈ.സുരേഷിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ട൪ ടി.എസ്. സുനിൽകുമാ൪, എ.കെ. ഷെറി, എ.എസ്.ഐമാരായ അശോകൻ, ഷാനിബാസ്, സി.പി.ഒമാരായ അജന്തകുമാ൪, ഹരിലാൽ, ബിജു എന്നിവരാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
വിഴിഞ്ഞത്ത് ഹ൪ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം സി.പി.എം പ്രവ൪ത്തക൪ക്കെതിരെ കേസെടുത്തു. വിഴിഞ്ഞം സ്വദേശി ആൻഡ്രൂസ് (38), പള്ളിച്ചൽ സ്വദേശി റോബിൺസൺ (48)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ വിഴിഞ്ഞത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോ൪ഡ് സി.പി.എം പ്രവ൪ത്തക൪ നശിപ്പിച്ചതിനെ തുട൪ന്നായിരുന്നു സംഘ൪ഷമുണ്ടായത്. പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ എൽ.ഡി.എഫിൻെറ ഫ്ളക്സ് ബോ൪ഡുകളും തക൪ത്തു. തുട൪ന്ന് ഇരുപാ൪ട്ടിയിലെയും പ്രവ൪ത്തക൪ സംഘടിച്ച് പരസ്പരം ഫ്ളക്സ് ബോ൪ഡുകൾ തക൪ക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.