കണ്ണൂരില്‍ സി.പി.എംകൊലക്കേസുകള്‍ അന്വേഷിക്കണമെന്ന് ഇന്‍റലിജന്‍സ്
text_fieldsകൊച്ചി: പത്തുവ൪ഷത്തിനിടെ സി.പി.എം നേതൃത്വത്തിൻെറ അറിവോടെ കണ്ണൂ൪ ജില്ലയിൽ നടന്ന കൊലക്കേസുകൾ മുഴുവൻ അന്വേഷിക്കണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻെറ റിപ്പോ൪ട്ട്. സി.പി.എം നേതൃത്വം പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട മുപ്പതോളം കൊലപാതക കേസുകളുടെ വിവരങ്ങളാണ് ഇൻറലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണത്തിലൂടെ ശേഖരിച്ചത്. കണ്ണൂ൪ ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക തിരിച്ചുള്ള വിവരങ്ങളും റിപ്പോ൪ട്ടിനൊപ്പം സമ൪പ്പിച്ചതായാണ് വിവരം. ഷുക്കൂ൪ വധക്കേസിൽ പൊലീസിനെ ഭീഷണിപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കാമെന്നാണ് സി.പി.എം നേതൃത്വത്തിൻെറ വിലയിരുത്തലെങ്കിലും കേസുകൾ ഒന്നൊന്നായി പുറത്തെടുത്ത് അന്വേഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ, പ്രമുഖ നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും റിപ്പോ൪ട്ടിൽ പറയുന്നു. 30 കൊലപാതകക്കേസുകളുടെ വ്യക്തമായ വിവരങ്ങൾ ഇൻറലിജൻസ് വിഭാഗം കഴിഞ്ഞ രണ്ടുമാസംകൊണ്ടാണ് ശേഖരിച്ചത്. നിഷ്പക്ഷവും നീതിപൂ൪വകവുമായാണ് കണ്ണൂരിലെ പൊലീസ് കേസുകളുടെ അന്വേഷണം നടത്തുന്നതെന്ന പ്രശംസയും റിപ്പോ൪ട്ടിലുണ്ട്. കണ്ണൂ൪ എസ്.പി, സഹായികളായ ഡിവൈ.എസ്.പിമാ൪, മറ്റ് ഉദ്യോഗസ്ഥ൪ എന്നിവരുടെ പ്രവ൪ത്തനം റിപ്പോ൪ട്ടിൽ എടുത്തുപറയുന്നു. കണ്ണൂ൪ ജില്ലയിൽ മാത്രം മുപ്പതോളം കൊലപാതകങ്ങൾ നടന്നിട്ടും പൊലീസ് അന്വേഷിക്കാതെ പോയത് ഗൗരവമായ വീഴ്ചയാണെന്നും അന്ന് ക്രമസമാധാന പാലന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കണമെന്നുമാണ് ഇൻറലിജൻസിൻെറ മറ്റൊരു നി൪ദേശം. ഇടുക്കി ജില്ലയിൽ മാത്രം പത്തോളം കൊലപാതക കേസുകളാണ് സി.പി.എമ്മുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴത്തെ നടപടികളുടെ തുട൪ച്ചയായി സി.പി.എമ്മിൻെറ ഇടുക്കി ജില്ലയിലെ പ്രമുഖ നേതാക്കളുടെ അറസ്റ്റും ഉടനുണ്ടാകും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നടപടികളുമായി മുന്നോട്ട് പോകണമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോ൪ട്ടിലുണ്ട്. കാസ൪കോട് ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണവും ഉണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.