കേന്ദ്രമന്ത്രി അഹമ്മദ് മഞ്ചേരിയില്‍ ഇഫ്താറൊരുക്കി
text_fieldsമഞ്ചേരി: കേന്ദ്ര വിദേശകാര്യ -മാനവ വിഭവശേഷി സഹമന്ത്രി ഇ. അഹമ്മദ് മഞ്ചേരി വി.പി ഹാളിൽ ഇഫ്താ൪ ഒരുക്കി. മൂവായിരത്തോളം പേ൪ പങ്കെടുത്തു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.എൽ.എമാരായ അഡ്വ. എം. ഉമ്മ൪, അബ്ദുസ്സമദ് സമദാനി, പി. ഉബൈദുല്ല, കെ.എൻ.എ. ഖാദ൪, എൻ. ഷംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ. ബഷീ൪, കെ. മമ്മുണ്ണി ഹാജി, മുൻ മന്ത്രിമാരായ പി.കെ.കെ. ബാവ, നാലകത്ത് സൂപ്പി, ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാ൪, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.പി. മുഹമ്മദ് ഫൈസി, കെ.എൻ.എം. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, പി.വി. അബ്ദുൽ വഹാബ്, ഡി.സി.സി സെക്രട്ടറിമാരായ റഷീദ് പറമ്പൻ, അഡ്വ. ടി.പി. രാമചന്ദ്രൻ, ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമൻ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.