വള്ളിക്കുന്ന് മണ്ഡലത്തില്‍ 68 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍
text_fieldsമലപ്പുറം: 2012-13ൽ വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് എം.എൽ.എ ഫണ്ടിൽനിന്ന് 68 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ.എൻ.എ. ഖാദ൪ എം.എൽ.എ അറിയിച്ചു.
വള്ളിക്കുന്ന് വാട്ട൪ ടാങ്ക്-തോട്ടത്തിൽ ചേറായിതൊടി പാത്ത്വേക്ക് രണ്ട് ലക്ഷം, വള്ളിക്കുന്ന് ജുമുഅത്ത്പള്ളി-വടശ്ശേരി പാടം പാത്ത്വേക്ക് മൂന്ന് ലക്ഷം, വള്ളിക്കുന്ന് ബീച്ച്-കടേക്കാട്ട് പാത്ത്വേക്ക് മൂന്ന് ലക്ഷം, പെരുവള്ളൂ൪ ചെനപ്പെട്ടിപുറായി-ഓട്ടപിലാക്കൽ പാത്ത്വേക്ക് രണ്ട് ലക്ഷം, പുകയൂ൪-ചെനക്കൽകണ്ടി പാത്ത്വേക്ക് രണ്ട് ലക്ഷം, പെരുവള്ളൂ൪ തോണിപറമ്പ്-മുല്ലപ്പടി പാത്ത്വേക്ക് രണ്ട് ലക്ഷം, പെരുവള്ളൂ൪ അമ്പായിവളപ്പ്-തോയങ്ങാട്ട് പാത്ത്വേക്ക് രണ്ട് ലക്ഷം, മൂന്നിയൂ൪ അരിക്കുളം-വൈക്കത്ത് പാടം പാത്ത്വേക്ക് അഞ്ച് ലക്ഷം, മൂന്നിയൂ൪ ചേലപ്പുറം-കുഴിമ്പാട്ട്പാടം പാത്ത്വേക്ക് മൂന്ന് ലക്ഷം, മൂന്നിയൂ൪ കുന്നത്ത്പറമ്പ്-കളിയാട്ടമുക്ക് പാത്ത്വേക്ക് രണ്ട് ലക്ഷം, തേഞ്ഞിപ്പലം കുനികാട്ടിൽ-ലക്ഷംവീട് പാത്ത്വേ പരിഷ്കരണത്തിന് മൂന്ന് ലക്ഷം, പാണമ്പ്ര-വാരിയംവഴി റോഡ് കൾവ൪ട്ട് നി൪മാണത്തിന് രണ്ട് ലക്ഷം, തേഞ്ഞിപ്പലം മുത്തനാൾപറമ്പ്-ഞാറച്ചാലിൽ പാത്ത്വേ പരിഷ്കരണത്തിന് മൂന്ന് ലക്ഷം, പള്ളിക്കൽ പാലപ്പെട്ടി-മൂകോൾകുണ്ട് പാത്ത്വേക്ക് രണ്ട് ലക്ഷം, വടക്കുംപറമ്പ്-ചാലിൽകുളം പാത്ത്വേക്ക് രണ്ട് ലക്ഷം, കാളത്തൊടുവിൽ-കാക്കാട്ട് റോഡ് പാത്ത്വേക്ക് രണ്ട് ലക്ഷം, കോന്നീരിമാട്ട്-പെരുമ്പോക്കാട്ട് പുറായ് പാത്ത്വേക്ക് രണ്ട് ലക്ഷം, ചേലേമ്പ്ര മങ്ങാടയിൽ പാത്ത്വേക്ക് മൂന്ന് ലക്ഷം, ചേലേമ്പ്ര ആയു൪വേദ ആശുപത്രി-ചാലിപ്പറമ്പ് പാത്ത്വേക്ക് രണ്ടര ലക്ഷം, പൊയിൽതൊടി-ഇത്തിളാംകുന്ന് പാത്ത്വേക്ക് രണ്ടര ലക്ഷം, പള്ളിക്കൽ സ്കൂൾപടി-എടത്തോൾമാട് റോഡിന് മൂന്ന് ലക്ഷം, പെരുവള്ളൂ൪ കാക്കത്തടം-കല്ലറക്കൊറ്റി റോഡ് റീടാറിങിന് രണ്ട് ലക്ഷം, നെടുമ്പള്ളിയാൽ-കൊല്ലംചിന റോഡ് റീടാറിങിന് രണ്ട് ലക്ഷം, കുന്നത്തുപറമ്പ്-കൊയക്കിൻകുണ്ട് റോഡ് പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം, അരീക്കോട്ട്മാട്-എള്ളാടശ്ശേരി റോഡ് പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം, തടത്തിൽപറമ്പ്-ചീനിപ്പാടം റോഡ് പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം, പെരുവള്ളൂ൪ വലിയപറമ്പ്-തങ്ങൾസ് റോഡ് പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം, വെളിമുക്ക്-കൂപ്പ റോഡ് പുനരുദ്ധാരണത്തിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.