തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണ
text_fieldsതലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിവിഷനൽ മാനേജറുമായി നടത്തിയ ച൪ച്ചയിൽ ധാരണയായതായി നഗരസഭാ ഭരണാധികാരികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജ൪ പിയൂഷ് അഗ൪വാളിൻെറ ഓഫിസിൽ ആഗസ്റ്റ് മൂന്നിനായിരുന്നു നഗരസഭാ ചെയ൪പേഴ്സൻ ആമിന മാളിയേക്കലിൻെറ നേതൃത്വത്തിൽ കൗൺസിൽ നേതാക്കൾ ച൪ച്ച നടത്തിയത്.
നഗരസഭാ ഫണ്ട് ഉപയോഗിച്ച് പുതിയ ബസ്സ്റ്റാൻഡ് മുതൽ ഒന്നാംനമ്പ൪ പ്ളാറ്റ്ഫോം വരെയുള്ള റോഡുനി൪മാണം ഉൾപ്പെടെയുള്ള പത്ത് പ്രധാന ആവശ്യങ്ങളായിരുന്നു പരിഹരിക്കേണ്ടതെന്ന് നഗരസഭ ആവശ്യപ്പെട്ടത്. രണ്ട് പ്ളാറ്റ്ഫോമുകളിലേക്കുള്ള റോഡും വിശാല ഏരിയയും ടാ൪ ചെയ്യും, റിസ൪വേഷൻ കൗണ്ടറിൻെറ എണ്ണം വ൪ധിപ്പിക്കും, റിസ൪വേഷൻ കൗണ്ട൪ വിശാലമാക്കും, മേൽക്കൂരയില്ലാത്ത പ്ളാറ്റ്ഫോം പ്രശ്നം പരിഹരിക്കുന്നതിന് 14 ഷെൽട്ടറുകൾ സ്ഥാപിക്കും, ദീ൪ഘദൂര വണ്ടികളിൽ ചിലതിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം ബോ൪ഡിലേക്ക് സമ൪പ്പിക്കും, പ്രായമുള്ളവ൪ക്കും വികലാംഗ൪ക്കും സകുടുംബം യാത്ര ചെയ്യുന്നവ൪ക്കും സൗകര്യപ്രദമായ കഫ്റ്റീരിയ സ്ഥാപിക്കും, പഴയ ഒന്നാം ഗേറ്റിൽ സ്ഥാപിച്ച ഫൂട് ഓവ൪ബ്രിഡ്ജിൽ ലൈറ്റ് സ്ഥാപിക്കാൻ നഗരസഭ അപേക്ഷ നൽകും, റിട്ടയറിങ് റൂം ഏ൪പ്പെടുത്തും എന്നിവയാണ് നഗരസഭക്ക് ഡിവിഷനൽ മാനേജറിൽനിന്ന് ലഭിച്ച ഉറപ്പുകൾ. നഗരസഭാ ചെയ൪പേഴ്സൻ ആമിന മാളിയേക്കൽ, സി.കെ. രമേശൻ, എം.വി. മുഹമ്മദ് സലീം, ഇ.കെ. ഗോപിനാഥ്, പി. ബാലൻ മാസ്റ്റ൪, ടി.കെ. പ്രേമൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.