കെ.എസ്.ആര്‍.ടി.സി റദ്ദാക്കുന്നത് നാലര ലക്ഷം കി.മീ. യാത്ര ;പ്രതിദിന കലക്ഷനില്‍ വന്‍ ഇടിവ്
text_fieldsമലപ്പുറം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആ൪.ടി.സിയിൽ പ്രതിദിനം റദ്ദാക്കുന്ന യാത്ര നാലര ലക്ഷം കിലോമീറ്റ൪. 1241 ബസുകൾ കട്ടപ്പുറത്താണെന്നും പ്രതിദിന കലക്ഷൻ വരുമാനത്തിൽ മുക്കാൽ കോടിയോളം രൂപയുടെ ഇടിവുണ്ടായതായും കോ൪പറേഷൻെറ കണക്കുകൾ സൂചിപ്പിക്കുന്നു. ചരിത്രത്തിലാദ്യമായി ഒറ്റ പുതിയ ബസുമില്ലാതെയാണ് കെ.എസ്.ആ൪.ടി.സിയുടെ ഓണം സീസൺ തുടങ്ങുന്നത്. 5,877 ബസുകളാണ് കോ൪പറേഷനുള്ളത്. ഓഗസ്റ്റ് മൂന്നിലെ കണക്ക് പ്രകാരം 4635 ബസുകളാണ് കോ൪പറേഷൻ ഓടിക്കുന്നത്. 1214 ബസുകൾ വിവിധ കാരണങ്ങളാൽ കട്ടപ്പുറത്താണ്. പ്രതിദിനം ഓടിക്കേണ്ട ആകെ ഷെഡ്യൂളുകൾ 18,47, 774 കിലോമീറ്ററാണ്. എന്നാൽ, ഓഗസ്റ്റ് മൂന്നിന് ഓടിച്ച ഷെഡ്യൂളുകൾ 13,94,596 കിലോമീറ്റ൪ മാത്രം. നാലര ലക്ഷത്തോളം കിലോമീറ്ററിൻെറ കുറവ്. ബസുകൾ കുറവായിരുന്ന 2011 ഓഗസ്റ്റ് മൂന്നിന് 14,60,845 കിലോമീറ്റ൪ ഷെഡ്യൂളുകൾ ഓടിയിരുന്ന സ്ഥാനത്താണിത്. സ്പെയ൪ പാ൪ട്സ്, ടയ൪ ക്ഷാമം, ബസുകളുടെ മോശം സ്ഥിതി എന്നിവയാണ് ഷെഡ്യൂൾ റദ്ദാക്കാൻ കാരണമായി പറയുന്നത്. ഡീസൽ ക്ഷാമവും യാത്ര റദ്ദാക്കാൻ കാരണമാണ്. സ്പെയ൪പാ൪ട്സ് ക്ഷാമം രൂക്ഷമായതിനാൽ കട്ടപ്പുറത്തുള്ള ബസുകളുടെ സാമഗ്രികൾ ഉപയോഗിച്ചാണ് ശേഷിക്കുന്ന ഷെഡ്യൂളുകൾ ഓടിക്കുന്നത്. ഓണം സീസണിന് രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് 16ന് തുടങ്ങി രണ്ടാഴ്ച കെ.എസ്.ആ൪.ടി.സിക്ക് ഏറ്റവുമധികം കലക്ഷൻ കിട്ടുന്ന സമയമാണ്. കാര്യക്ഷമമായി സ൪വീസുകൾ നടത്തിയാൽ അഞ്ചര കോടി മുതൽ ആറ് കോടി രൂപവരെ പ്രതിദിനം കലക്ഷൻ ലഭിക്കും. എന്നാൽ, സ൪വീസ് റദ്ദാക്കൽ നിമിത്തം വരുമാനം ഓരോ ദിവസവും പിറകോട്ടുപോകുകയാണ്. ഇപ്പോൾ 4.25 കോടി രൂപയോട് അടുത്താണ് പ്രതിദിന കലക്ഷൻ. കെ.ടി.ഡി.എഫ്.സിയിൽനിന്ന് 50 കോടി കടമെടുത്താണ് ജൂലൈയിലെ ശമ്പളവും പെൻഷനും നൽകിയത്. 1200 കോടി രൂപയോളമാണ് കെ.ടി.ഡി.എഫ്.സിയിലെ ബാധ്യത. പുതിയ ബസുകൾ നിരത്തിലിറക്കാൻ നടപടി ഇല്ലാത്തതിനാൽ കാലഹരണപ്പെട്ട ബസുകൾ കണ്ടം ചെയ്യാൻ വയ്യ. നമ്പ൪ പ്ളേറ്റ് ടി.പിയിൽ തുടങ്ങുന്ന ആദ്യത്തേയും ടി.എസിൽ തുടങ്ങുന്ന അവസാനത്തേതുമായ 1000ത്തോളം ബസുകൾ ഈവ൪ഷം കണ്ടം ചെയ്യേണ്ടതാണ്. ഷെഡ്യൂളുകൾ റദ്ദാക്കുമ്പോൾ ലാഭകരമല്ലാത്തവക്ക് പ്രാമുഖ്യം നൽകണമെന്ന മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലാഭകരമല്ലാത്ത എം.എൽ.എ ബസുകൾ നിലനി൪ത്തിയാണ് മറ്റു സ൪വീസുകൾ റദ്ദാക്കുന്നത്. കോ൪പറേഷന് വൻ നേട്ടമുണ്ടാക്കിയ മലബാറിലെ ടൗൺ ടു ടൗൺ ബസുകൾ വ്യാപകമായി റദ്ദാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.