യുവാവ് കായലില്‍ ചാടിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsപള്ളുരുത്തി: കുമ്പളങ്ങിയിൽ യുവാവ് കായലിൽ ചാടിമരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. മേയ് അഞ്ചിനാണ് കുമ്പളങ്ങി കോയ ബസാറിന് സമീപം പാലക്കൽ വീട്ടിൽ ഷാജി (39) ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കായലിൽ ചാടിമരിച്ചത്. ഇയാളുടെ കഴുത്തിനും മുറിവേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ദുരൂഹത ഉള്ളതായി അന്നുതന്നെ ആരോപണം ഉയ൪ന്നു.
ഷാജിയും ഭാര്യ സീനയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. സംഭവദിവസം പുല൪ച്ചെ വീട്ടിൽ ഇവരെ രണ്ടുപേരെ കൂടാതെ മറ്റൊരാൾ ഉണ്ടായിരുന്നുവെന്നും അയാളാണ് ഷാജിയെ വെട്ടിയതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസന്വേഷിച്ച പള്ളുരുത്തി പൊലീസ് ഷാജിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ബന്ധുക്കൾആരോപിച്ചു.സംഭവത്തിൻെറ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകിയിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതിനെതുട൪ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.