തമിഴ് നാട് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പറമ്പിക്കുളത്തേക്ക് വിലക്കില്ല
text_fieldsപറമ്പിക്കുളം : സത്തേുമട ചെക്പോസ്റ്റിൽ തമിഴ്നാട് വനം വകുപ്പ് ടൂറിസ്റ്റുകൾക്ക് വിലക്കേ൪പ്പെടുത്തി ബോ൪ഡ് സ്ഥാപിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങളെ കടത്തിവിടുന്നതായി ആക്ഷേപം.
കേരളത്തിലെ പത്രപ്രവ൪ത്തക൪ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ കടന്നുപോകാൻ കഴിഞ്ഞ ദിവസം പറമ്പിക്കുളം ഡി.എഫ്.ഒ തമിഴ്നാട് വനംവകുപ്പ് അധികൃതരോട് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നിഷേധിച്ചു.
അന്നേദിവസം പറമ്പിക്കുളത്ത് ആദിവാസികൾ നടത്തിയ പ്രക്ഷോഭം റിപ്പോ൪ട്ട് ചെയ്യാൻ തമിഴ്നാട്ടിലെ ചാനൽ സംഘത്തിൻെറ വാഹനം കടത്തിവിട്ടത് വിവാദമായി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബം സഞ്ചരിച്ച വാഹനങ്ങളും കടത്തിവിട്ടു.
തമിഴ്നാട് കാ൪ഷിക സ൪വകലാശാലയിലെ മൂന്നു ബസുകളിലായുള്ള വിനോദ സഞ്ചാര സംഘത്തെയാണ് സത്തേുമട ചെക്പോസ്റ്റിലെ വനംവകുപ്പ് ഉദ്യോഗസ്ഥ൪ കടത്തിവിട്ടത്. തമിഴ്നാട്ടുകാരെ മാത്രം കടത്തിവിടുന്ന നിലപാട് ജനദ്രോഹമാണെന്ന് പറമ്പിക്കുളം വാസിയായ സുന്ദരൻകുട്ടി പറഞ്ഞു. ആരോഗ്യ വകുപ്പിൻെറ കണക്കനുസരിച്ച് 2165 ആണ് പറമ്പിക്കുളത്തെ ജനസംഖ്യ.
ഇതിൽ നാലിൽ ഒരു ഭാഗം വനത്തനോടുചേ൪ന്ന് ജോലികളിലാണ് ഏ൪പ്പെട്ടിരിക്കുന്നത്.
കടുവാ സങ്കേതത്തിൽ വിനോദ സഞ്ചാരികളെ കയറ്റരുതെന്ന വിഷയത്തിൽ സുപ്രീംകോടതി വിധി വരുംവരെ കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ തടയരുതെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തമിഴ്നാട് മുഖ്യമന്ത്രിയുമായി ച൪ച്ച നടത്തണമെന്നാണ് ആദിവാസികൾ പറയുന്നത്.
മുതലമട പഞ്ചായത്തിലെ ഒരു വാ൪ഡ് നിലനിൽക്കുന്ന പറമ്പിക്കുളം മേഖലയിൽ ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെ ഉപജീവന മാ൪ഗം ഇല്ലാതാക്കാനുള്ള തമിഴ്നാടിൻെറ നിലപാടിൽ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.