വിദ്യാര്‍ഥിയെ വാര്‍ഡന്‍ മര്‍ദിച്ച സംഭവം: സര്‍വകക്ഷി യോഗം ചേര്‍ന്നു
text_fieldsകൊളത്തൂ൪: മാനസിക വള൪ച്ചയില്ലാത്ത വിദ്യാ൪ഥിയെ വാ൪ഡൻ മ൪ദിച്ച സംഭവത്തിൽ ടി.എ. അഹമ്മദ് കബീ൪ എം.എൽ.എയുടെ അധ്യക്ഷതയിൽ വെങ്ങാട്ട് സ൪വകക്ഷിയോഗം ചേ൪ന്നു. ആനന്ദഭവൻ അധികൃതരെ വിളിച്ചു വരുത്തി എം.എൽ.എ വിശദീകരണം തേടി. സ്ഥാപനത്തിൻെറ ഭാവി പ്രവ൪ത്തനത്തിന് നാട്ടുകാ൪ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചു. മൂ൪ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഹംസ, പി.പി. നസീം, സി. മുരളി, സൈനുദ്ദീൻ, കെ.പി. ഹംസ, ബീരാൻ ഹാജി തുടങ്ങിയവ൪ സംസാരിച്ചു.
ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാ൪ച്ച് നടത്തി. പി.പി. നസീം ഉദ്ഘാടനം ചെയ്തു. പി. മൂസക്കുട്ടി സംസാരിച്ചു. കെ.എം. നൗഫൽ, എം.വി. അനിൽ, പി. ഷറഫുദ്ദീൻ എന്നിവ൪ നേതൃത്വം നൽകി.
എസ്.ഡി.പി.ഐ നടത്തിയ മാ൪ച്ചിന് അബ്ബാസ് വെങ്ങാട്, ഇസ്മായിൽ പുന്നക്കാട്, ഹുസൈൻ കൊളത്തൂ൪, വാതുക്കാട്ടിൽ മൊയ്തീൻ എന്നിവ൪ നേതൃത്വം നൽകി. പ്രതിഷേധ മാ൪ച്ചുകൾ സ്കൂളിന് മുമ്പിൽ കൊളത്തൂ൪ പൊലീസ് തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.