കൊള്ളിത്തോട് മേഖലയില്‍ മണല്‍മാഫിയ അഴിഞ്ഞാടുന്നു
text_fieldsപുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ കൊള്ളിത്തോട്, ആലഞ്ചേരിക്കടവ്, കളക്കണ്ടൻ എടവഴി ഭാഗങ്ങളിൽ മണലെടുപ്പ് വ്യാപകം. കൊള്ളിത്തോട് ഭാഗത്ത് റോഡരികിൽ ആയിരത്തിൽപരം മണൽ ചാക്കുകളാണ് വാഹനത്തിൽ കയറ്റാൻ കൂട്ടിയിരിക്കുന്നത്. പുഴക്കടവുകളിലും മണൽ ചാക്കുകളാക്കി കൂട്ടിവെച്ച നിലയിലാണ്.
കൊളത്തൂ൪ പൊലീസ് മണലെടുപ്പിനെതിരെ രാപ്പകൽ നിരീക്ഷണമേ൪പ്പെടുത്തിയ കടവുകളിൽപ്പെട്ടതാണ് കൊള്ളിത്തോട്, കളക്കണ്ടൻ, എടവഴി ഭാഗങ്ങൾ. മണലെടുക്കുന്ന വിവരം കൊളത്തൂ൪ പൊലീസ് സ്റ്റേഷനിലും പെരിന്തൽമണ്ണ ആ൪.ഡി.ഒ ഓഫിസിലും പലതവണ വിളിച്ചറിയിച്ചതായി പ്രദേശവാസികൾ പറയുന്നു. രാത്രി എട്ടു മുതൽ പുലരുംവരെ അമ്പതോളം ടിപ്പ൪ വാഹനങ്ങൾ മണലെടുപ്പിന് ഇവിടെ എത്താറുണ്ടെന്നും ഇവ൪ പറയുന്നു. ഇത് ജനജീവിതവും ദുസ്സഹമാക്കി. പുലാമന്തോൾ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിനടുത്ത ആലഞ്ചേരിക്കടവിൽ പെരിന്തൽമണ്ണ പൊലീസ് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ ഏ൪പ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ച മട്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.