ചീഫ് സെക്രട്ടറി ശബരിമല സന്ദര്‍ശിച്ചു
text_fieldsശബരിമല: നിലക്കലിൽ ഹൈപവ൪ കമ്മിറ്റിയുടെ മാസ്റ്റ൪ പ്ളാനിൻെറ ഭാഗമായുള്ള എല്ലാ പ്രവൃത്തികളും ഒക്ടോബ൪ 31നു മുമ്പ് പൂ൪ത്തിയാക്കണമെന്ന ക൪ശന നിബന്ധന നൽകിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയും ദേവസ്വം ചീഫ് കമീഷണറുമായ കെ.ജയകുമാ൪.ശബരിമല തീ൪ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ പരിശോധിക്കാൻ ശബരിമലയിൽ എത്തിയതായിരുന്നു അദ്ദേഹം.
പാ൪ക്കിങ് ഏരിയ, ഭാഗികമായ റിങ് റോഡ്, വാട്ട൪ ടാങ്ക്, ഹൈമാസ്റ്റ് ലൈറ്റ്, ചെക് ഡാം, ഡ്രൈവ൪മാ൪ക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവയാണ് നി൪മിക്കുന്നത്. ഇപ്പോൾ ആരംഭിച്ചാൽ ഒക്ടോബറിൽ നി൪മാണം പൂ൪ത്തിയാക്കാൻ കഴിയും.
ഇതിന് കരാറുകാരെ ചുമതലപ്പെടുത്തി. നിലക്കലിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചെക്ഡാമും വാട്ട൪ ടാങ്കും ക്ളോറിനേഷൻ പ്ളാൻറും നി൪മിച്ച് കുടിവെള്ളം വിതരണം ചെയ്യും. കഴിഞ്ഞ തവണ ടാങ്ക൪ ലോറികളിലാണ് വെള്ളമെത്തിച്ചത്. ഇപ്രാവശ്യവും ഗുണനിലവാരം ഉറപ്പുവരുത്തി ടാങ്ക൪ ലോറികളിൽ വെള്ളമെത്തിക്കും.
ദേവസ്വംബോ൪ഡിൻെറ പമ്പയിലെ മുറികൾ തിരിച്ചെടുത്ത് ശാസ്ത്രീയമായി വിതരണം ചെയ്യും. വനം വകുപ്പുമായി തടസ്സങ്ങളില്ല.വനം വകുപ്പിൻെറ നി൪ദേശങ്ങൾ പാലിച്ചുവേണം മുന്നോട്ടു പോകാൻ. വനം നശിപ്പിച്ച് വികസനപ്രവ൪ത്തനം നടത്തണമെന്ന് ആ൪ക്കും അഭിപ്രായമില്ല. വനസംരക്ഷണത്തിൽ വനം വകുപ്പ് നന്നായാണ് പ്രവ൪ത്തിക്കുന്നത്.
നിലക്കലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടെ പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നതു ക്രമീകരിക്കാനാകും. ദേശീയ ആരോഗ്യ ദൗത്യത്തിൻെറ ധനസഹായത്തോടെ പമ്പയിലെ ചെറിയ കെട്ടിടങ്ങളിൽ പ്രവ൪ത്തിക്കുന്ന ആരോഗ്യവകുപ്പിൻെറ ആശുപത്രി കെട്ടിടം പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം നി൪മിക്കാൻ ടെൻഡ൪ വിളിക്കാൻ നി൪ദേശം നൽകി.
മകരവിളക്കിന് പിറ്റേന്ന് നി൪മാണം തുടങ്ങുകയാണ് ലക്ഷ്യം. ഇവിടെ സ്റ്റാഫിന് താമസിക്കാനും ആംബുലൻസ് പാ൪ക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കുള്ളാറിൽ ചെക് ഡാം കെട്ടുന്നതിന് ഹൈകോടതിയും വനംവകുപ്പും അനുമതി നൽകിയിരുന്നു. മാസ്റ്റ൪പ്ളാനിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
നിലവിലെ ചെക് ഡാമിന് താഴെ മൂന്നു മീറ്റ൪ ഉയരമുള്ള പുതിയ ചെക് ഡാം നി൪മിക്കും. കഴിഞ്ഞവ൪ഷം 50 ലക്ഷം രൂപ ശുചീകരണത്തിന് ചെലവഴിച്ചു. പമ്പയിലും സന്നിധാനത്തുമുള്ള ഖരമാലിന്യങ്ങൾ നീക്കാനും ഇൻസിനറേറ്ററിൻെറ ശേഷി വ൪ധിപ്പിക്കുന്നതിനുമടക്കം നിരവധി കാര്യങ്ങൾക്ക് മൂന്നുകോടി വകയിരുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡ് സ്പോൺസ൪ഷിപ്പിൽ നന്നാക്കണമെന്ന് ഹൈകോടതി പറഞ്ഞിരുന്നു. എന്നാൽ, സ്പോൺസ൪മാരെ ലഭിച്ചിട്ടില്ല. സുബ്രഹ്മണ്യം ട്രസ്റ്റ് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കഴിഞ്ഞവ൪ഷം ഈ റോഡ് ഗതാഗത യോഗ്യമാക്കിയത്. ഈ റോഡിൻെറ അപകടകരമായ മധ്യഭാഗം അപകടരഹിതമാക്കാൻ ടെൻഡ൪ വിളിക്കും. ഹൈപവ൪ കമ്മിറ്റിയോ അല്ലെങ്കിൽ ദേവസ്വം ബോ൪ഡോ നി൪മാണം ഏറ്റെടുത്ത് ടെൻഡ൪ ചെയ്യും. ഈ റോഡ് പൊളിച്ചിടാൻ പറ്റില്ല. ട്രാക്ട൪ കയറിപ്പോകാനുള്ള സൗകര്യം ഇട്ടു മാത്രമേ അറ്റകുറ്റപ്പണി സാധ്യമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.