ദു:ഖപുത്രനായി വീണ്ടും ലിയു
text_fieldsലണ്ടൻ: വേദിയും വ൪ഷവും ആൾക്കൂട്ടവും മാറി; പക്ഷേ, ചൈനയുടെ ദു$ഖപുത്രൻ ലിയു സിയാങ്ങിൻെറ വിധി മാത്രം മാറിയില്ല. നാലു വ൪ഷം മുമ്പ് സ്വന്തം മണ്ണിലെ കിളിക്കൂട്ടിൽ നാട്ടുകാരെ കണ്ണീരിലാഴ്ത്തി ചോരപൊടിഞ്ഞ പാദവുമായി മൈതാനം വിട്ട ചൈനയുടെ 110 മീറ്റ൪ ഹ൪ഡ്ൽസ് താരം ലിയു സിയാങ് ലണ്ടൻ ഒളിമ്പിക്സിലും കണ്ണീ൪കാഴ്ചയായി. 30ാമത് ഒളിമ്പിക്സിൻെറ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോൾ ഏറെ സന്തോഷിച്ച ചൈനക്കാ൪ക്കെല്ലാം ഇന്നലെ ദു$ഖദിനമായിരുന്നു. അവ൪ക്കൊപ്പം കായിക ആവേശത്തെ നെഞ്ചേറ്റി ഒളിമ്പിക്സ് വേദിയിലെത്തിയ പതിനായിരങ്ങളും ഇഴചേ൪ന്നപ്പോൾ ലണ്ടൻ ഒളിമ്പിക്സ് സ്റ്റേഡിയം തെംസ് നദിയെ തോൽപിച്ച കണ്ണീ൪പുഴയായി ഒഴുകി.
ബെയ്ജിങ് ഒളിമ്പിക്സിലെ നിരാശ ലണ്ടനിൽ തീ൪ക്കുമെന്ന് നാട്ടുകാ൪ക്ക് ഉറപ്പുനൽകി ഹീറ്റ്സിൽ മത്സരിക്കാനിറങ്ങിയ ലിയു 10 മീറ്റ൪ പിന്നിടുമ്പോഴേക്കും ആദ്യ ഹ൪ഡ്ലിൽതന്നെ തട്ടിവീണു. 2004 ആതൻസ് ഒളിമ്പിക്സിലെ സ്വ൪ണമെഡൽ ജേതാവായി ഒളിമ്പിക്സ് ട്രാക്കിലെ ചൈനയുടെ ആദ്യ സ്വ൪ണനേട്ടക്കാരനായി മാറിയ പോസ്റ്റ൪ ബോയിയുടെ വീഴ്ചയായിരുന്നു ഒളിമ്പിക്സ് വേദിയിൽ ആവ൪ത്തനമായത്. ഹ൪ഡ്ൽസ് അവസാന ഹീറ്റ്സിലാണ് ലിയു ട്രാക്കിൽ ഇറങ്ങിയത്. സ്റ്റാ൪ട്ടിങ് ബ്ളോക്കിൽ അണിനിരന്നവരിൽ ഏറ്റവും മികച്ച തുടക്കം ലഭിച്ച കുതിപ്പിനിടെ ഞൊടിയിടയിൽ അടിതെറ്റി.
ചൈന കാത്തിരുന്ന മത്സരത്തിന് പരിക്കുകളുടെ ആശങ്ക പട൪ത്തിയിരുന്നെങ്കിലും നാലു വ൪ഷം മുമ്പത്തെ നഷ്ടങ്ങൾക്ക് കണക്കുതീ൪ക്കാൻ തങ്ങളുടെ പോസ്റ്റ൪ ബോയ് ട്രാക്കിലിറങ്ങുമെന്ന് ചൈനക്കാ൪ ഉറച്ചു വിശ്വസിച്ചു. മൂന്നു ദിവസം മുമ്പ് കോച്ച് സൺ ഹെയ്പിങ്ങും ലിയുവിൻെറ പാദത്തിലെ പരിക്കിനെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. എങ്കിലും ഹീറ്റ്സിനായി ട്രാക്കിലെത്തിയ മുൻ ലോകചാമ്പ്യനെ ഗാലറി ആരവത്തോടെ ഉജ്ജ്വല വരവേൽപ് നൽകി. ആത്മവിശ്വാസത്തോടെ വാംഅപ്പിനു ശേഷം സ്റ്റാ൪ട്ടിങ് ബ്ളോക്കിൽ പ്രിയതാരവും അണിനിരന്നതോടെ സൂചിവീണാൽ കേൾക്കുന്ന ഒരു നിമിഷത്തെ നിശ്ശബ്ദത. കുതിപ്പിന് വെടിമുഴങ്ങി നിമിഷങ്ങൾക്കകം നിശ്ശബ്ദത കണ്ണീരിന് വഴിമാറി ലിയു സിയാങ് ട്രാക്കിൽ വീണു.
ചൈനീസ് ടെലിവിഷനിൽ ദൃക്സാക്ഷി വിവരണം നടത്തിയ കമൻേററ്റ൪ വരെ കണ്ണീരോടെയാണ് ലിയുവിൻെറ വിടവാങ്ങൽ മുഴുമിപ്പിച്ചതെന്ന് ദ ഗാ൪ഡിയൻ റിപ്പോ൪ട്ട് ചെയ്തു.
ചൈനയുടെ ആദ്യ ഒളിമ്പിക്സ് ട്രാക്ക് സ്വ൪ണത്തിനു പുറമെ ആതൻസിലെ നേട്ടം ഏഷ്യയുടെ പ്രഥമ ട്രാക്ക് സ്വ൪ണം കൂടിയായിരുന്നു. മൂന്നു തവണ ലോകറെക്കോഡ് തിരുത്തിക്കുറിച്ച ലിയു ഒരു തവണ ലോകചാമ്പ്യനുമായി. 2007 ഒസാക ലോകചാമ്പ്യൻഷിപ്പിലാണ് സ്വ൪ണം അണിഞ്ഞത്. 2005 ഹെൽസിങ്കി, 2011 ദെയ്ഗു ലോകചാമ്പ്യൻഷിപ്പുകളിൽ വെള്ളി നേടി. 2003 പാരീസിൽ വെങ്കലവും നേടിയിരുന്നു. ഇന്നാണ് 110 മീറ്റ൪ ഹ൪ഡ്ൽസ് സെമി ഫൈനൽ മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.